HomeNewsShortമോദിയുടെ സ്വപ്ന പദ്ധതിയായ ബുള്ളറ്റ് ട്രെയിന്‍ യാഥാര്‍ത്ഥ്യത്തിലേക്ക്; സർവീസ് ഡല്‍ഹിയില്‍ നിന്ന് മോദിയുടെ മണ്ഡലമായ വാരണാസിയിലേക്ക്

മോദിയുടെ സ്വപ്ന പദ്ധതിയായ ബുള്ളറ്റ് ട്രെയിന്‍ യാഥാര്‍ത്ഥ്യത്തിലേക്ക്; സർവീസ് ഡല്‍ഹിയില്‍ നിന്ന് മോദിയുടെ മണ്ഡലമായ വാരണാസിയിലേക്ക്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്ന പദ്ധതിയായ ബുള്ളറ്റ് ട്രെയന്‍ യാഥാര്‍ത്ഥ്യത്തിലേയ്ക്ക്. ഡല്‍ഹിയില്‍ നിന്ന് മോദിയുടെ മണ്ഡലം കൂടിയായ വാരണാസിയിലേക്കാകും ബുള്ളറ്റ് ട്രെയിന്‍ സര്‍വീസ് നടത്തുക. ആകെ 720 കിലോമീറ്ററാണ് പദ്ധതിയുടെ ദൂരം. ഡല്‍ഹി-കൊല്‍ക്കത്ത അതിവേഗ ഇടനാഴിയുടെ ഭാഗമായാണ് ഈ പാതയുടെ നിര്‍മാണം. ഡല്‍ഹിയില്‍ നിന്നും ലഖ്നൗവിലേയ്ക്ക് 1980 രൂപയും, വാരണാസിയിലേക്ക് 3240 രൂപയുമായിരിക്കും നിരക്ക്.

നിലവില്‍ ഡല്‍ഹിയില്‍ നിന്നും വാരണാസി വരെ സഞ്ചരിക്കാന്‍ 12 മണിക്കൂര്‍ വേണ്ടി വരുമെങ്കില്‍, ബുള്ളറ്റ് ട്രെയിന്‍ യാഥാര്‍ത്ഥ്യമാകുന്നതോടുകൂടി യാത്രാസമയം രണ്ടര മണിക്കൂറായി കുറയും. ഡല്‍ഹി-വാരണാസി പാതയ്ക്ക് 52,680 കോടി രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. സ്പാനിഷ് സ്ഥാപനമായ ഇനെകോ-ടെപ്സ-ഐസിടിയാണ് പദ്ധതിയുടെ സാദ്ധ്യതാ പഠനം നടത്തുന്നത്. പദ്ധതിയുടെ അന്തിമ റിപ്പോര്‍ട്ട് വ്യാഴാഴ്ച ഹൈ-സ്പീഡ് കോര്‍പ്പറേഷനും റെയില്‍വെ ബോര്‍ഡിനും സമര്‍പ്പിച്ചു. നാലര കിലോമീറ്റര്‍ യാത്ര അടിസ്ഥാന നിരക്കായി റിപ്പോര്‍ട്ടില്‍ നിശ്ചയിച്ചിട്ടുണ്ട്.bottom-copy

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments