HomeNewsShortരണ്ടാം പിണറായി സർക്കാരിന്റെ ആദ്യ ബജറ്റ്: 20,000 കോടിയുടെ രണ്ടാം കോവിഡ് പാക്കേജ്: എല്ലാവർക്കും സൗജന്യ...

രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ ബജറ്റ്: 20,000 കോടിയുടെ രണ്ടാം കോവിഡ് പാക്കേജ്: എല്ലാവർക്കും സൗജന്യ വാക്സിൻ

രണ്ടാം പിണറായി സര്‍ക്കാരിന്‍റെ ആദ്യ ബജറ്റ് അവതരിപ്പിച്ചു. കൊവിഡ് പ്രതിസന്ധി മറികടക്കുന്നതിനും പ്രതിരോധ പ്രവർത്തനങ്ങൾക്കും ഊന്നൽ നൽകിയുള്ള ബജറ്റാണ് അവതരിപ്പിച്ചത്.കൊവിഡ് രണ്ടാം തരംഗമുണ്ടാക്കിയ പ്രതിസന്ധിക്ക് പരിഹാരങ്ങൾ കൂട്ടി ചേര്‍ത്താണ് ബജറ്റുമായി മുന്നോട്ട് പോകുന്നതെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ പറഞ്ഞു. സംസ്ഥാനത്ത് എല്ലാവര്‍ക്കും സൗജന്യ വാക്സീൻ ലഭ്യമാക്കും. 1000 കോടിയാണ് ഇതിനായി മാറ്റിവയ്ക്കുന്നത്.

20000 കോടിയുടെ രണ്ടാം കൊവിഡ് പാക്കേജാണ് ബജറ്റ് മുന്നോട്ട് വയ്ക്കുന്നത്. ഇതിൽ 2800 കോടി കൊവിഡ് പ്രതിരോധത്തിന് ചെലവഴിക്കും. 8000 കോടി നേരിട്ട് ജനങ്ങളിലേക്ക് എത്തിക്കാനുള്ള നിര്‍ദ്ദേശങ്ങളും ബജറ്റ് മുന്നോട്ട് വയ്ക്കുന്നുണ്ട്. രണ്ടാം കൊവിഡ് പാക്കേജിന് വിപുലമായ പദ്ധതികൾ ആവിഷ്കരിക്കുന്നതിന്‍റെ ഭാഗമായി കൊവിഡ് പ്രതിരോധത്തിന് ആറിന പരിപാടി കൂടി പ്രഖ്യാപിച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments