HomeNewsShortലണ്ടൻ റെയില്‍വേ സ്റ്റേഷനില്‍ വൻ സ്‌ഫോടനം; അഞ്ച് പേര്‍ക്ക് പരിക്ക്; സ്ഥലത്ത് കര്‍ശന സുരക്ഷ

ലണ്ടൻ റെയില്‍വേ സ്റ്റേഷനില്‍ വൻ സ്‌ഫോടനം; അഞ്ച് പേര്‍ക്ക് പരിക്ക്; സ്ഥലത്ത് കര്‍ശന സുരക്ഷ

ലണ്ടൻ റെയില്‍വേ സ്റ്റേഷനില്‍ വൻ സ്‌ഫോടനം. ലണ്ടനിലെ റെയില്‍വേ അണ്ടര്‍ഗ്രൗണ്ട് സ്റ്റേഷനില്‍ ഉണ്ടായ സംഭവത്തിൽ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. സൗത്ത് ഗേറ്റ് ട്യൂബ് സ്‌റ്റേഷനിലാണ് സ്‌ഫോടനം നടന്നത്. വൈകീട്ട് 7 മണിയോടെയായിരുന്നു സംഭവം. പരിക്കേറ്റവരില്‍ രണ്ടു പേരെ മാത്രമേ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുള്ളുവെന്നും മറ്റ് മൂന്ന് പേരുടെ പരിക്കുകള്‍ നിസാരമാണെന്നും പൊലീസ് വ്യക്തമാക്കി. സ്ഥലത്ത് കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. സംഭവം ഭീകരാക്രമണമല്ലെന്നും ബാറ്ററി ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നുമാണ് പ്രാഥമിക നിഗമനം. സ്‌ഫോടനത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments