HomeSportsലോകകപ്പ്: കൊളംബിയയെ തകർത്ത് ജപ്പാൻ; ജയം ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക്

ലോകകപ്പ്: കൊളംബിയയെ തകർത്ത് ജപ്പാൻ; ജയം ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക്

ലോകകപ്പ് ഗ്രൂപ്പ് എച്ചിലെ ആദ്യ മത്സരത്തില്‍ കൊളംബിയയെ വീഴ്ത്തി ജപ്പാന്‍. മല്‍സരം തുടങ്ങി മൂന്നാം മിനിറ്റില്‍ത്തന്നെ 10 പേരായി ചുരുങ്ങിയ കൊളംബിയയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ജപ്പാന്‍ വീഴ്ത്തിയത്. ഷിന്‍ജി കവാഗ (ആറ്), യൂയ ഒസാക്ക (73) എന്നിവരാണ് ജപ്പാന്റെ ഗോളുകള്‍ നേടിയത്. കൊളംബിയയുടെ ആശ്വാസ ഗോള്‍ യുവാന്‍ ക്വിന്റേറോ നേടി. മൂന്നാം മിനിറ്റില്‍ സ്വന്തം ബോക്‌സിനുള്ളില്‍ പന്തു കൈകൊണ്ടു തടുത്ത കാര്‍ലോസ് സാഞ്ചസ് ചുവപ്പുകാര്‍ഡ് കണ്ടു പുറത്തുപോയതോടെയാണ് കൊളംബിയ 10 പേരായി ചുരുങ്ങിയത്. ഇതിനു പകരമായി ലഭിച്ച പെനല്‍റ്റിയാണ് ആറാം മിനിറ്റില്‍ ഷിന്‍ജി കവാഗ ലക്ഷ്യത്തിലെത്തിച്ചത്.

ലീഡു വഴങ്ങിയിട്ടും 10 പേരുമായി പൊരുതിനിന്ന കൊളംബിയ 39-ാം മിനിറ്റില്‍ തിരിച്ചടിച്ചു. യുവാന്‍ ക്വിന്റേറോയാണ് ഗോള്‍ നേടിയത്. പിന്നീട് കൊളംബിയ സമനിലയ്ക്കായി ശ്രമിച്ചെങ്കിലും 73-ാം മിനിറ്റില്‍ യൂയ ഒസാക്കയുടെ ഹെഡര്‍ ഗോളിലൂടെ ജപ്പാന്‍ ജയമുറപ്പിച്ചു. ഇതോടെ ലോകകപ്പില്‍ ഒരു ലാറ്റിനമേരിക്കന്‍ ടീമിനെ തോല്‍പ്പിക്കുന്ന ആദ്യ ഏഷ്യന്‍ രാജ്യമെന്ന് ബഹുമതി ജപ്പാന് സ്വന്തമായി. കഴിഞ്ഞ ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തില്‍ കൊളംബയിയയുടെ കൈയില്‍ നിന്നേറ്റ ദയനീയമായ തോല്‍വിക്കുള്ള മധുരപ്രതികാരവും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments