HomeNewsShortബോളിവുഡ് നടന്‍ രാജേഷ് വിവേക് അന്തരിച്ചു

ബോളിവുഡ് നടന്‍ രാജേഷ് വിവേക് അന്തരിച്ചു

ഹൈദരാബാദ്: പ്രശസ്ത ബോളിവുഡ് നടന്‍ രാജേഷ് വിവേക് (66) അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. തെലുങ്ക് ചിത്രത്തിന്‍റെ ഷൂട്ടിങ്ങിനുവേണ്ടി ഹൈദരാബാദിലെത്തിയതായിരുന്നു. അവിടെ വച്ചാണ് അന്ത്യം ഉണ്ടായത്. ഹാർട്ട്അറ്റാക്ക് ഉണ്ടായതാണ് മരണ  കാരണം.

നാഷണല്‍ സ്‌കൂള്‍ ഡ്രാമയില്‍ നിന്ന് അഭിനയം പഠിച്ചിറങ്ങിയ രാജേഷ് വിവേക് ശ്യാം ബെനഗലിന്‍റ ജുനൂനിലൂടെയാണ് ചലച്ചിത്രലോകത്തെത്തിയത്. ലഗാനിലെയും സ്വദേശിലെയും മഹാഭാരതം പരമ്പരയിലെയും വേഷങ്ങളിലൂടെ ശ്രദ്ധേയമായ പ്രകടനങ്ങളായിരുന്നു കാഴ്ചവെച്ചത്. ലഗാനിലെ ഗുരാന്‍ എന്ന ജ്യോത്സ്യന്‍റെയും സ്വദേശില്‍ പോസ്റ്റ്മാസ്റ്ററുടെയും വേഷങ്ങൾ ഇദ്ദേഹത്തിന്‍റെ അഭിനയ ജീവിതത്തിലെ മികച്ച വേഷങ്ങളാണ്. ബി.ആര്‍. ചോപ്രയുടെ മഹാഭാരതത്തില്‍ വേദവ്യാസന്‍റെ വേഷമായിരുന്നു രാജേഷിന്. ബണ്ടി ഔര്‍ ബബ്‌ളി, സണ്‍ ഓഫ് സര്‍ദാര്‍, അഗ്‌നിപീങ്, ബാന്‍ഡിറ്റ് ക്യൂന്‍, വീരാന, ജോലായ് എന്നിവയാണ് മറ്റു ചിത്രങ്ങള്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments