HomeNewsShortമെഡിറ്ററേനിയന്‍ കടലില്‍ ബോട്ട് അപകടത്തിൽ 200 ലധികം അഭയാർത്ഥികൾ മുങ്ങിമരിച്ചു

മെഡിറ്ററേനിയന്‍ കടലില്‍ ബോട്ട് അപകടത്തിൽ 200 ലധികം അഭയാർത്ഥികൾ മുങ്ങിമരിച്ചു

മെഡിറ്ററേനിയന്‍ കടലില്‍ അഭയാര്‍ഥി ബോട്ട് മുങ്ങി 240 പേര്‍ മരിച്ചു.
അഞ്ചു പേര്‍ മരിച്ചതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചതെങ്കിലും 235 പേരെ കാണാതായെന്നും അവരെല്ലാം തന്നെ മരിച്ചുവെന്നും രക്ഷാപ്രവര്‍ത്തനം നടത്തിയ പ്രോആക്ടീവ് ഓപ്പണ്‍ ആംസ് വക്താവ് ലോറ ലനുസ അറിയിച്ചു. ലിബിയയില്‍ നിന്നു പോയ രണ്ടു ബോട്ടുകളാണ് മുങ്ങിയത്. വടക്കന്‍ ആഫ്രിക്കയില്‍ നിന്നും പടിഞ്ഞാറന്‍ മെഡിറ്ററേനിയന്‍ വഴി യൂറോപ്പിലേക്ക് പുറപ്പെടുന്ന കുടിയേറ്റക്കാരില്‍ നിരവധി പേരാണ് മരിക്കുന്നത്. കഴിഞ്ഞ വര്‍ഷം കുടിയേറ്റക്കാര്‍ സഞ്ചരിച്ച ബോട്ട് മുങ്ങിയുള്ള മരണ സംഖ്യ 5000 ആണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അഞ്ചു പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ബാക്കിയുള്ളവര്‍ രക്ഷപ്പെടാന്‍ സാധ്യതയില്ലെന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയ പ്രോആക്ടീവ് ഓപ്പണ്‍ ആംസ് വക്താവ് ലോറ ലനുസ അറിയിച്ചു. അമിത ഭാരമാണ് ബോട്ട് മുങ്ങാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്.

പ്രവാസികൾ സൂക്ഷിക്കുക !! മൊബൈലിനും ലാപ്‌ടോപ്പിനും ചാർജില്ലെങ്കിൽ എയർപോർട്ടിൽ കുടുങ്ങും !! കാരണം ഇതാണ് !

കുണ്ടറയിലെ പെണ്‍കുട്ടിയെ മരണത്തിന് തൊട്ടുമുന്‍പ് വരെ…… ഞെട്ടിക്കുന്ന റിമാൻഡ് റിപ്പോർട്ട് പുറത്ത് !!

റൂമിലെ വൈഫൈ ഷെയർ ചെയ്യുന്ന പ്രവാസികളേ അറിയുക, ഈ യുവാവിന് സംഭവിച്ച ദുരന്തം !!

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments