HomeNewsShortകോണ്‍ഗ്രസിനെ തകർക്കാൻ ഓപ്പറേഷന്‍ 'ആകര്‍ഷ് പദ്ധതിയുമായി ബി.ജെ.പി: നേതാക്കൾ കൂട്ടത്തോടെ കൂറുമാറുന്നു

കോണ്‍ഗ്രസിനെ തകർക്കാൻ ഓപ്പറേഷന്‍ ‘ആകര്‍ഷ് പദ്ധതിയുമായി ബി.ജെ.പി: നേതാക്കൾ കൂട്ടത്തോടെ കൂറുമാറുന്നു

തിരഞ്ഞെടുപ്പില്‍ നേടിയ കൂറ്റന്‍ വിജയത്തിന്‍റെ ആത്മവിശ്വാസത്തില്‍ ഭരണ കക്ഷി എംഎല്‍എമാരെ അടര്‍ത്തി കര്‍ണാടകത്തില്‍ ഭരണം പിടിക്കാനുള്ള നീക്കത്തിലാണ് ബിജെപി. കഴിഞ്ഞ ദിവസം സഖ്യസര്‍ക്കാരിനെ ഞെട്ടിച്ച് രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവെച്ചിരുന്നു. വരും ദിവസങ്ങളില്‍ കൂടുതല്‍ നേതാക്കള്‍ ഭരണകക്ഷിയില്‍ നിന്ന് ബിജെപിയിലേക്ക് എത്തുമെന്നാണ് ബിജെപി നേതാക്കള്‍ അവകാശപ്പെടുന്നത്.

ജുലൈ ആറിന് ആഭ്യന്തര മന്ത്രിയും ബിജെപി ദേശീയ അധ്യക്ഷനുമായി അമിത് ഷാ ഹൈദരാബാദില്‍ സന്ദര്‍ശനം നടത്തുന്നുണ്ട്. ലോക്സഭ തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷമുള്ള ഷായുടെ ആദ്യ സന്ദര്‍ശനമാണിത്. അന്ന് തന്നെയാണ് ബിജെപിയുടെ അംഗത്വ വിതരണ കാമ്പെയ്ന് തുടക്കം കുറിക്കുന്നതും. അന്ന് ഷായുടെ സാന്നിധ്യത്തില്‍ നിരവധി നേതാക്കള്‍ ബിജെപിയില്‍ ചേരുമെന്നാണ് വിവരം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments