HomeNewsShortഇന്ത്യയിൽ സമ്പന്നരും ദരിദ്രരും തമ്മിലുളള അന്തരം അതിഭീകരമായി വര്‍ധിക്കുന്നതായി റിപ്പോർട്ട്‌: ഞെട്ടിക്കുന്ന കണക്കുകൾ ഇങ്ങനെ:

ഇന്ത്യയിൽ സമ്പന്നരും ദരിദ്രരും തമ്മിലുളള അന്തരം അതിഭീകരമായി വര്‍ധിക്കുന്നതായി റിപ്പോർട്ട്‌: ഞെട്ടിക്കുന്ന കണക്കുകൾ ഇങ്ങനെ:

അന്താരാഷ്ട്ര സന്നദ്ധ സംഘടനയായ ഓക്‌സ്ഫാം പുറത്തിറക്കിയ പഠന റിപ്പോര്‍ട്ടില്‍ പറയുന്നത് രാജ്യത്തെ ആകെ സ്വത്തിന്റെ 50 ശതമാനവും കയ്യടക്കി വെച്ചിരിക്കുന്നത് 9 അതിസമ്പന്നരാണ് എന്നാണ്. 2019 ആരംഭിച്ച ശേഷമുളള ആറ് മാസക്കാലം കൊണ്ട് ഇന്ത്യയിലെ അഞ്ച് കോടീശ്വരന്മാര്‍ സമ്പാദിച്ച പണത്തിന്റെ കണക്ക് ഒരു ലക്ഷം കോടി രൂപയാണ്. മുകേഷ് അംബാനി മുതല്‍ അസിം പ്രേംജി അടക്കമുളള വമ്പന്മാര്‍ ഇക്കൂട്ടത്തിലുണ്ട്. സമ്പത്തിന്റെ കണക്കെടുത്താല്‍ ഏറ്റവും മുന്നിലുളള ഏഴ് കോടിശ്വരന്മാര്‍ ആറ് മാസം കൊണ്ട് സമ്പാദിച്ചതാകട്ടെ 20 ബില്യണ്‍ ഡോളറാണ്.

ലോകത്തെ ഏറ്റവും ധനികരില്‍ പന്ത്രണ്ടാമതാണ് മുകേഷ് അംബാനി. 2019 ജൂണ്‍ 28ലെ കണക്ക് പ്രകാരം മുകേഷ് അംബാനിയുടെ സ്വത്ത് 51.7 കോടി ഡോളര്‍ ആണ്. ആ കണക്കിലേക്ക് ഈ വര്‍ഷം ഇതുവരെ 50,000 കോടി രൂപയാണ് മുകേഷ് അംബാനി കൂട്ടിച്ചേര്‍ത്തിരിക്കുന്നത്. മുകേഷ് അംബാനിക്ക് പിന്നില്‍ രണ്ടാമതുളളത് അസിം പ്രേംജി ആണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments