HomeNewsShortത്രിപുരയിൽ ബിജെപി അധികാരമേറ്റു; മുഖ്യമന്ത്രിയായി ബിപ്ലവ്​​ കുമാര്‍ ദേബ്​ സത്യപ്രതിജഞ ചെയ്തു

ത്രിപുരയിൽ ബിജെപി അധികാരമേറ്റു; മുഖ്യമന്ത്രിയായി ബിപ്ലവ്​​ കുമാര്‍ ദേബ്​ സത്യപ്രതിജഞ ചെയ്തു

ത്രിപുരയിൽ ബിജെപി അധികാരമേറ്റു. മുഖ്യമന്ത്രിയായി ബിപ്ലവ്​​ കുമാര്‍ ദേബ്​ സത്യപ്രതിജഞ ചെയ്​ത്​ അധികാരമേറ്റെടുത്തു. ത്രിപുരയിലെ ജനങ്ങളെ സ്​നേഹിക്കുന്നുവെന്നും കമ്മ്യുണിസ്​റ്റ്​ പാര്‍ട്ടിയോടും മണിക്​ സര്‍ക്കാറിനോടും വിരോധമില്ലെന്നും ബിപ്ലവ്​​ പറഞ്ഞു. പക്ഷേ കമ്യുണിസ്​റ്റ്​ പാര്‍ട്ടി സര്‍ക്കാര്‍ സംസ്ഥാനത്തിലെ വിഭവങ്ങള്‍ ശരിയായി ഉപയോഗപ്പെടുത്തിയില്ലെന്ന്​ അദ്ദേഹം കുറ്റപ്പെടുത്തി. സംസ്ഥാനത്തെ പുനര്‍നിര്‍മിക്കുകയാണ്​ ബി.ജെ.പി സര്‍ക്കാറി​​െന്‍റ ലക്ഷ്യമെന്ന്​ അദ്ദേഹം പറഞ്ഞു.

സത്യപ്രതിജ്ഞക്ക്​ മുൻപ് മണിക്ക്​ സര്‍ക്കാറിനെ സി.പി.എം പാര്‍ട്ടി ഒാഫീസിലെത്തി ബിപ്ലവ്​ ദേവ്​ കുമാര്‍ ചടങ്ങിലേക്ക്​ ക്ഷണിച്ചിരുന്നു. എന്നാല്‍, ത്രിപുരയില്‍ സി.പി.എമ്മിനെതിരെ ബി.ജെ.പി നടത്തുന്ന അക്രമങ്ങളില്‍ പ്രതിഷേധിച്ച്‌​ സത്യപ്രതിജ്ഞ ചടങ്ങില്‍ സി പി എം നേതാക്കൾ ആരും പങ്കെടുത്തില്ല. പ്രധാനമന്ത്രി നരേ​ന്ദ്ര മോദി, ബി.ജെ.പി അധ്യക്ഷന്‍ അമിത്​ ഷാ തുടങ്ങിയവര്‍ സത്യപ്രതിജ്ഞ ചടങ്ങില്‍ പ​െങ്കടുത്തു. മുതിര്‍ന്ന ബി.ജെ.പി നേതാവ്​ ജിഷ്​ണു ദേബ്​ ബര്‍മ്മന്‍ ഉപമുഖ്യമന്ത്രിയായും സ്ഥാനമേറ്റെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments