HomeNewsShortഅടുത്തത് ബാബുവോ? മന്ത്രി ബാബുവിനെതിരെ ബിജു രമേശ്

അടുത്തത് ബാബുവോ? മന്ത്രി ബാബുവിനെതിരെ ബിജു രമേശ്

തിരുവനന്തപുരം: കെ.എം മാണി രാജിവച്ചതിന് പിന്നാലെ ബാര്‍ കോഴക്കേസിലെ പരാതിക്കാരനായ ബിജു രമേശ് എക്‌സൈസ് മന്ത്രി കെ.ബാബുവിനെതിരെ രംഗത്തെത്തി. പേപ്പറുകൾ എല്ലാം തയ്യാറായി വരികയാണെന്നും മന്ത്രി ബാബുവിനെതിരെ അടുത്തയാഴ്ച കേസ് ഫയല്‍ ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. കെ. ബാബുവിന് സെക്രട്ടേറിയറ്റിലെത്തി രണ്ടുതവണ 50 ലക്ഷം രൂപവീതം താന്‍ നേരിട്ട് നല്‍കിയിരുന്നു. ബാര്‍ ഉടമകള്‍ പിരിച്ചെടുത്ത 23.5 കോടിരൂപ ബാബുവിന് നല്‍കുകയും ബാബുവിന്റെ നിര്‍ദ്ദേശാനുസരണം വിതരണം ചെയ്യുകയുമാണ് ഉണ്ടായത്. ബിജു രമേശ് പറഞ്ഞു.
ബാബുവിനെ ഉപദ്രവിക്കരുതെന്ന് കോണ്‍ഗ്രസ് നേതാക്കളടക്കം പലരും പറഞ്ഞുവെന്നും ബിജു രമേശ് മാധ്യമങ്ങളോട് വെളിപ്പെടുത്തി. ബിജു രമേശിന്റെ ആരോപണത്തെ ഭയക്കുന്നില്ലെന്നും നിയമ പോരാട്ടവുമായി മുന്നോട്ടുപോകുമെന്നും മന്ത്രി കെ.ബാബു ഇന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments