HomeAround KeralaThrissurഅതിരപ്പള്ളിയിൽ ചീങ്കണ്ണികൾ ; സഞ്ചാരികൾ ആശങ്കയിൽ

അതിരപ്പള്ളിയിൽ ചീങ്കണ്ണികൾ ; സഞ്ചാരികൾ ആശങ്കയിൽ

അതിരപ്പിള്ളി: ചാലക്കുടിപ്പുഴയില്‍ വെറ്റിലപ്പാറ പാലത്തിന് താഴെ ചീങ്കണ്ണികള്‍ വിലസുന്നു. കഴിഞ്ഞ ദിവസമാണ് പാറപ്പുറത്ത് വെയില്‍കൊള്ളുന്ന രണ്ട് ചീങ്കണ്ണികളെ നാട്ടുകാര്‍ കണ്ടത്.
ഒരെണ്ണം വളരെ വലുതും ഏകദേശം പത്ത് മീറ്റര്‍ മാറി മറ്റൊരു പാറപ്പുറത്ത് സാമാന്യം വലുപ്പമുള്ള മറ്റൊന്നിനെയുമാണ് കണ്ടത്. ആളുകള്‍ ബഹളം വച്ചപ്പോള്‍ ഇവ പുഴയിലേക്ക് ചാടി കയങ്ങളില്‍ മറഞ്ഞു.

ചാലക്കുടിപ്പുഴയില്‍ ചീങ്കണ്ണികള്‍ ഉണ്ടെങ്കിലും ജനവാസ കേന്ദ്രത്തില്‍ ഇവ പാറപ്പുറത്ത് കയറിക്കിടക്കാറില്ല. വിനോദസഞ്ചാരികള്‍ പുഴയിലിറങ്ങുന്ന മേഖലയിലാണ് ചീങ്കണ്ണികളെ കണ്ടത് എന്നത് അപകട സാധ്യതയുണ്ടാക്കുന്നുണ്ട്. സഞ്ചാരികൾ ആശങ്കയിലാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments