HomeNewsShortബത്തേരി കോഴവിവാദം; ശബ്ദരേഖ പരിശോധിക്കാൻ കോടതി ഉത്തരവ്; കെ സുരേന്ദ്രനും പ്രസീതയും ശബ്ദസാംപിൾ നൽകണം

ബത്തേരി കോഴവിവാദം; ശബ്ദരേഖ പരിശോധിക്കാൻ കോടതി ഉത്തരവ്; കെ സുരേന്ദ്രനും പ്രസീതയും ശബ്ദസാംപിൾ നൽകണം

ബത്തേരിയിലെ തെര‍ഞ്ഞെടുപ്പ് പ്രവർത്തനത്തിന് 25 ലക്ഷം രൂപ നൽകാൻ എം ഗണേഷിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് കെ സുരേന്ദ്രൻ പറയുന്നതിന്റെ ശബ്ദരേഖ ജെആർപി സംസ്ഥാന ട്രഷറർ പ്രസീത അഴീക്കോട് പുറത്തുവിട്ടതിനെ തുടർന്നുണ്ടായ വിവാദത്തിൽ ആരോപണം ഉന്നയിച്ച പ്രസീത അഴീക്കോടും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും തമ്മിലുള്ള ശബ്ദരേഖ പരിശോധിക്കാൻ കോടതി ഉത്തരവിട്ടു. ബത്തേരി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. പോലീസ് നൽകിയ അപേക്ഷയിൽ കൊച്ചിയിലെ സ്റ്റുഡിയോയിൽ വെച്ച് പരിശോധിക്കാനാണ് അനുമതി നൽകിയത്. ഇരുവരും ഒക്ടോബർ 11 ന് കാക്കനാട് സ്റ്റുഡിയോയിലെത്തി ശബ്ദ സാമ്പിളുകൾ നൽകണമെന്നാണ് ഉത്തരവില പറയുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments