കോവിഡ് രോഗികളുമായി പോവുകയായിരുന്ന ആംബുലന്‍സും കാറുമായി കൂട്ടിയിടിച്ച്‌ അപകടം; കാർ യാത്രികരായ രണ്ടു പേര്‍ മരിച്ചു

38

കാറും കോവിഡ് രോഗികളുമായി പോവുകയായിരുന്ന ആംബുലന്‍സും കൂട്ടിയിടിച്ച്‌ അപകടം. അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. കൊട്ടിയം ഉമയനല്ലൂരില്‍ ആണ് സംഭവം. വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് അപകടമുണ്ടായത്. കാറ് യാത്രക്കാരായ കണ്ണൂര്‍ സ്വദേശി നൗശാദ്, വിഴിഞ്ഞം സ്വദേശി അജ്മല്‍ എന്നിവരാണ് മരിച്ചത്. ആംബുലന്‍സുമായി കൂട്ടി ഇടിച്ച ശേഷം കാര്‍ മറിയുകയായിരുന്നു. കാറില്‍ നാല് യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഇവര്‍ ശക്തി കുളങ്ങരയിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരാണ്. പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.