HomeNewsShortഅത് നിപ മൂലമല്ല: ആലപ്പുഴയിൽ വവ്വാലുകൾ കൂട്ടത്തോടെ ചത്തത് പട്ടിണികിടന്നെന്ന് റിപ്പോർട്ട്‌

അത് നിപ മൂലമല്ല: ആലപ്പുഴയിൽ വവ്വാലുകൾ കൂട്ടത്തോടെ ചത്തത് പട്ടിണികിടന്നെന്ന് റിപ്പോർട്ട്‌

ആലപ്പുഴയില്‍ കഴിഞ്ഞ ദിവസം വവ്വാലുകള്‍ കൂട്ടമായി ചത്തത് നിപ മൂലമല്ല, പട്ടിണി കിടന്നെന്ന് റിപ്പോര്‍ട്ട്. വവ്വാലുകളുടെ ആമാശയം കാലിയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. പ്രവര്‍ത്തനം നിലച്ചുകിടന്ന ഗോഡൗണിന്റെ ഒരു വാതില്‍ തുറന്നു കിടന്നിരുന്നതായി പ്രദേശവാസികള്‍ പറഞ്ഞിരുന്നു. ഇതായിരുന്നു വവ്വാലുകളുടെയും കവാടമെന്നാണ് നിരീക്ഷണം. മഴയിലോ, കാറ്റിലോ,അല്ലെങ്കില്‍ മനുഷ്യര്‍ ആരെങ്കിലും മൂലം വാതില്‍ അടഞ്ഞുപോയി വവ്വാലുകള്‍ക്കു പുറത്തിറങ്ങാന്‍ പറ്റാതെ, വെള്ളവും തീറ്റയുമില്ലാതെ ചത്തു പോയതായിരിക്കാമെന്നാണ് അധികൃതരുടെ നിഗമനം

തെക്ക് പഞ്ചായത്തില്‍ കുറുപ്പംകുളങ്ങര ചിന്നന്‍കവലയ്ക്കു സമീപം പൂട്ടിക്കിടക്കുന്ന കയര്‍ ഗോഡൗണിലാണ് കഴിഞ്ഞ ദിവസം വവ്വാലുകളെ ചത്ത നിലയില്‍ കണ്ടെത്തിയത്. കൂട്ടത്തോടെ വവ്വാലുകള്‍ ചത്തതോടെ പ്രദേശത്ത് നിപ ഭീതി പടര്‍ന്നിരുന്നു. മൃഗസംരക്ഷണ വകുപ്പിന്റെ തിരുവല്ലയിലെ ഏവിയന്‍ ഡിസീസ് ഡയഗ്‌നോസ്റ്റിക് ലബോറട്ടറിയുടെ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments