HomeNewsShortആഴ്ചയില്‍ 24,000 രൂപ ബാങ്കില്‍ നിന്ന് പിന്‍വലിക്കാം; എടിഎമ്മിൽ നിന്നും 2500 വരെ

ആഴ്ചയില്‍ 24,000 രൂപ ബാങ്കില്‍ നിന്ന് പിന്‍വലിക്കാം; എടിഎമ്മിൽ നിന്നും 2500 വരെ

ബാങ്കുകളിൽ നോട്ട് മാറുന്നതിനും സ്വീകരിക്കുന്നതിനുമുള്ള ഉപാധികളില്‍ കേന്ദ്ര സര്‍ക്കാര്‍ ഇളവ് വരുത്തി. ഒരു ദിവസം എ.ടി.എമ്മുകളില്‍നിന്ന് പിന്‍വലിക്കാവുന്ന തുക 2000ല്‍നിന്ന് 2500 രൂപയായും ഒരാഴ്ച ബാങ്കില്‍നിന്ന് പിന്‍വലിക്കാവുന്ന പരമാവധി തുക 20,000ല്‍നിന്ന് 24,000 രൂപയായും വര്‍ധിപ്പിച്ചു. പഴയ കറന്‍സി മാറ്റുന്നതിനുള്ള പരിധി 4000ല്‍നിന്ന് 4500 രൂപയായും ഉയര്‍ത്തി. എല്ലാ പ്രധാന ബാങ്കുകളും മൊബൈല്‍ ബാങ്കിങ് സൗകര്യം ഏര്‍പ്പെടുത്താന്‍ ശ്രമിക്കണം. പോസ്റ്റ് ഓഫിസുകളുമായി സഹകരിച്ച് പ്രവര്‍ത്തിക്കും. ചെറിയ തുകയുടെ നോട്ടുകള്‍ നല്‍കാന്‍ ബാങ്കുകള്‍ ശ്രദ്ധിക്കണമെന്നും ധനമന്ത്രാലയം നിര്‍ദേശം നല്‍കി. നവംബര്‍ 10 മുതല്‍ 13 വരെ ഏതാണ്ട് മൂന്നു ലക്ഷം കോടി രൂപ മൂല്യമുള്ള 500, 1000 രൂപ നോട്ടുകളാണ് ലഭിച്ചത്. 50000 കോടി രൂപ അക്കൗണ്ടുകളില്‍ നിന്നു പിന്‍വലിക്കപ്പെട്ടിട്ടുണ്ടെന്നും ധനമന്ത്രാലയം അറിയിച്ചു. നോട്ടുകള്‍ മാറ്റാനും പണം പിന്‍വലിക്കാനും ഭിന്നശേഷിയുള്ളവര്‍ക്കും മുതിര്‍ന്ന പൗരന്‍മാര്‍ക്കും പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തുമെന്നും ധനമന്ത്രാലയം അറിയിച്ചു.

നിങ്ങളുടെ വീടിന്റെ പുറം ഭിത്തിയിലോ മതിലിലോ ഇത്തരം ചിഹ്നങ്ങളോ ചിത്രങ്ങളോ ഉണ്ടോ ? എത്രയും പെട്ടെന്ന് അവ മായ്ച്ചു കളയുക ! കേരളാപൊലീസിന്റെ ഒരു മുന്നറിയിപ്പ് !

അടിച്ചു പൂസായി കോട്ടയം നഗരമധ്യത്തിൽ വിദ്യാർത്ഥിനിയുടെ അഴിഞ്ഞാട്ടം ! പിടിച്ചു മാറ്റാൻ ചെന്ന കടക്കാർക്ക് ചുംബനവും ! ഒടുവിൽ പോലീസ് യുവതിയെ മെരുക്കിയതിങ്ങനെ

വീട്ടിൽ രക്തംപുരണ്ട കാൽപ്പാട് പിന്തുടർന്ന് ചെന്ന യുവാവ് ആ കാഴ്ച കണ്ടു ഞെട്ടി !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments