HomeNewsShortബാങ്കുകള്‍ പിഴയായി സാധാരണക്കാരില്‍ നിന്ന് പിഴിഞ്ഞത് വിജയ് മല്യ വെട്ടിച്ചതിനേക്കാള്‍ കൂടുതൽ; കണക്കുകൾ പറയുന്നതിങ്ങനെ:

ബാങ്കുകള്‍ പിഴയായി സാധാരണക്കാരില്‍ നിന്ന് പിഴിഞ്ഞത് വിജയ് മല്യ വെട്ടിച്ചതിനേക്കാള്‍ കൂടുതൽ; കണക്കുകൾ പറയുന്നതിങ്ങനെ:

2014-2018 കാലഘട്ടത്തില്‍ പിഴയായി ബാങ്കുകള്‍ സാധാരണക്കാരില്‍നിന്ന് ഈടാക്കിയത് 10,000 കോടിയിലധികം രൂപയെന്ന് കണക്കുകള്‍. ബാങ്കുകളെ പറ്റിച്ച് കടന്ന വിജയ് മല്യയും നീരവ് മോദിയുമെല്ലാം തിരികെ അടയ്ക്കാനുള്ള തുകയ്ക്ക് തുല്യമായ തുകയാണ് നാല് വര്‍ഷത്തിനിടെ സാധാരണക്കാരെ പിഴിഞ്ഞ് ബാങ്കുകള്‍ കൈക്കലാക്കിയതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

വിജയ് മല്യ ബാങ്കുകള്‍ക്ക് നല്‍കാനുള്ളത് ഏകദേശം 9,000 കോടി രൂപയാണ്. വര്‍ഷങ്ങള്‍ക്കൊണ്ട് ബാങ്കുകളില്‍നിന്ന് കടമെടുത്ത് മുങ്ങി, ഇപ്പോള്‍ ബ്രിട്ടണില്‍ സുഖജീവിതം നയിക്കുകയാണ് മല്യ. രത്‌നവ്യാപാരിയായ നീരവ് മോദിയാകട്ടെ ബാങ്കുകളെ പറ്റിച്ചത് ഏകദേശം 11,300 കോടി രൂപയാണ്. പണം തിരികെയടയ്ക്കാതെ രാജ്യംവിട്ട നീരവ് മോദിയില്‍നിന്നും തുക തിരികെപിടിക്കാന്‍ ബാങ്കുകള്‍ക്കായില്ല. ഈ സാഹചര്യത്തിലാണ് കഴിഞ്ഞ നാലുവര്‍ഷങ്ങള്‍ക്കിടയില്‍ ഇതേ ബാങ്കുകള്‍ സാധാരണക്കാരനെ പിഴിഞ്ഞ് സമാഹരിച്ച തുക പ്രസക്തമാകുന്നത്.

2015 ഏപ്രില്‍ മുതല്‍ 2018 സെപ്തംബര്‍ വരെയുള്ള കാലയളവില്‍ ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകള്‍ പിഴയിനത്തില്‍ ഈടാക്കിയത് 10,391.43 കോടി രൂപയാണെന്നാണ് കണക്ക്. അക്കൗണ്ടില്‍ മിനിമം ബാലന്‍സ് ഇല്ലാത്തതിന്റെ പേരില്‍ ഈടാക്കിയ പിഴയും അനുവദിക്കപ്പെട്ടതിനേക്കാള്‍ കൂടുതലായി നടത്തിയ എടിഎം ഉപയോഗത്തിന്റെ പേരില്‍ ഈടാക്കിയ തുകയും അടക്കമാണ് ഇത്. കേന്ദ്ര ധനമന്ത്രാലയം ലോക്‌സഭയില്‍ വ്യക്തമാക്കിയതാണ് ഈ കണക്കുകള്‍. സ്വകാര്യ ബാങ്കുകള്‍ ഈടാക്കിയ പിഴ തുക ഇതില്‍ ഉള്‍പ്പെടുന്നില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments