HomeNewsShortസ്വകാര്യപണമിടപാട് സ്ഥാപന ഉടമയെ തീകൊളുത്തികൊന്ന സംഭവം: പ്രതി അറസ്റ്റിൽ

സ്വകാര്യപണമിടപാട് സ്ഥാപന ഉടമയെ തീകൊളുത്തികൊന്ന സംഭവം: പ്രതി അറസ്റ്റിൽ

സ്വകാര്യ പണമിടപാട് സ്ഥാപന ഉടമയെ തീകൊളുത്തിയ സംഭവത്തില്‍ പ്രതി പിടിയിലായി. എറണാകുളം സ്വദേശി സുമേഷ് കുമാറാണ് പിടിയിലായത്. കവര്‍ച്ച ലക്ഷ്യമിട്ടാണ് തീകൊളുത്തിയത് എന്ന് സുമേഷ് കുമാര്‍ വെളിപ്പെടുത്തിയതായാണ് സൂചന. സുമേഷ് കുമാര്‍ പെട്രോളൊഴിച്ച് തീ കൊളുത്തിയ ധനകാര്യ സ്ഥാപന ഉടമ കഴിഞ്ഞ ദിവസമാണ് മരിച്ചത്. കോഴിക്കോട് പുതുപ്പാടിയിലായിരുന്നു സംഭവം. കൈതപ്പോയിലിലെ മലബാര്‍ ഫിനാന്‍സ് ഉടമ കോടഞ്ചേരി കുപ്പായക്കോട് ഇടവക്കുന്നേല്‍ സജി കുരുവിള (52) ആണ് മരിച്ചത്.

സ്ഥാപനത്തിലെത്തിയ ഒരു ഇടപാടുകാരന്‍ കുരുവിളയുടെ ദേഹത്ത് മുളക് പൊടി വിതറിയ ശേഷമാണ് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയത്. ഇതോടെ സജി കുരുവിള കെട്ടിടത്തില്‍ നിന്നും താഴേക്ക് ചാടി. ഗുരുതരമായി പരിക്കേറ്റ സജിയെ കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചിരുന്നു.

ദേശീയ പാതയോരത്ത് ഇരുനിലക്കെട്ടിടത്തിന്റെ മുകള്‍ നിലയിലെ സ്ഥാപനത്തില്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടേകാലോടെയാണ് സംഭവം നടന്നത്. ഈ സമയം കുരുവിള മാത്രമായിരുന്നു അവിടെയുണ്ടായിരുന്നത്. ദേഹത്ത് തീപടര്‍ന്ന കുരുവിള, പുറത്ത് വരാന്തയിലൂടെ ഓടി കെട്ടിടത്തിന് മുകളില്‍ നിന്ന് താഴേക്ക് ചാടി.റോഡരികിലെ ഓവുചാലിലേക്ക് വീണ ഇദ്ദേഹത്തെ നാട്ടുകാര്‍ ഉടന്‍ ആശുപത്രയിലെത്തിച്ചു. പണമിടപാട് സ്ഥാപനത്തിനകത്തും തീ പടര്‍ന്ന് നാശനഷ്ടങ്ങളുണ്ട്. കുരുവിള ഇരുന്ന കസേര കത്തിനശിച്ചു. ഭിത്തിയിലെ ഫാനും വയറിങ്ങും കത്തിയിട്ടുണ്ട്. രണ്ട് ലിറ്ററിന്റെ കുപ്പി നിറയെ പെട്രോള്‍ വരാന്തയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ചുവന്ന ടീഷര്‍ട്ട് ധരിച്ച് ബൈക്കിലെത്തിയ ആളാണ് അക്രമണം നടത്തിയതെന്ന് സമീപത്തെ കടക്കാര്‍ പറഞ്ഞു. അക്രമിയുടേതെന്ന് കരുതുന്ന ഹെല്‍മെറ്റും കോട്ടും കെട്ടിടത്തിന്റെ പിന്‍ഭാഗത്തായി കണ്ടെത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments