HomeNewsShortഅമിത്ഷായ്‌ക്ക് നേരെ ആന്ധ്രയില്‍ വൻപ്രതിഷേധം, വാഹനത്തിന്റെ ചില്ല് തകര്‍ത്തു

അമിത്ഷായ്‌ക്ക് നേരെ ആന്ധ്രയില്‍ വൻപ്രതിഷേധം, വാഹനത്തിന്റെ ചില്ല് തകര്‍ത്തു

ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത് ഷായ്‌ക്ക് നേരെ തെലുങ്ക്ദേശം പാര്‍ട്ടി (ടി.ഡി.പി) പ്രവര്‍ത്തകരുടെ പ്രതിഷേധം. ഷായുടെ വാഹന വ്യൂഹം തടഞ്ഞ പ്രവര്‍ത്തകരുടെ കല്ലേറില്‍ അമിത് ഷായുടെ വാഹനവ്യൂഹത്തിലെ ഒരു വാഹനത്തിന്റെ ചില്ലുകള്‍ തകര്‍ന്നു. കര്‍ണാടകയിലെ പ്രചാരണം കഴിഞ്ഞ ദിവസം പൂര്‍ത്തിയാക്കിയ അമിത് ഷാ വെള്ളിയാഴ്‌ച രാവിലെയാണ് തിരുമലയിലെ പ്രശസ്‌തമായ വെങ്കടേശ്വര ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയത്. ക്ഷേത്രത്തില്‍ നിന്നും അമിത് ഷായും സംഘവും പുറത്തേക്ക് വരുമ്ബോള്‍ അവിടെയുണ്ടായിരുന്ന ആളുകള്‍ ബി.ജെ.പിക്കെതിരെ മുദ്രാവാക്യം വിളിച്ചു. തുടര്‍ന്ന് തിരുപ്പതി ടൗണിലേക്ക് വരുന്ന വഴി കറുത്ത കൊടിയും പാര്‍ട്ടി പതാകയുമേന്തി നിന്ന ടി.ഡി.പി പ്രവര്‍ത്തകര്‍ അമിത് ഷായുടെ വാഹനവ്യൂഹത്തെ തടയുകയായിരുന്നു. ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നല്‍കുക, അമിത് ഷാ തിരിച്ച്‌ പോവുക തുടങ്ങിയ മുദ്രാവാക്യങ്ങളും പ്രവര്‍ത്തകര്‍ മുഴക്കി.

അമിത് ഷായുടെ ഒപ്പമുണ്ടായിരുന്ന ബി.ജെ.പി പ്രവര്‍ത്തകര്‍ ഇതിനെ പ്രതിരോധിക്കാന്‍ എത്തിയതോടെ കാര്യങ്ങള്‍ വന്‍ സംഘര്‍ഷത്തിലേക്ക് നീങ്ങി. സുരക്ഷാ ഉദ്യോഗസ്ഥര്‍ രംഗത്തിറങ്ങിയതോടെ കാര്യമായ കുഴപ്പങ്ങളില്ലാതെ വാഹനവ്യൂഹം കടന്ന് പോവുകയും ചെയ്‌തു. സംഭവത്തെ തുടര്‍ന്ന് ചിറ്റൂര്‍ ജില്ലയിലെ തിരുമലയില്‍ ബി.ജെ.പി – ടി.ഡി.പി പ്രവര്‍ത്തകര്‍ പരസ്പരം ഏറ്റുമുട്ടി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments