HomeNewsLatest Newsകോഴി കിണറ്റിൽ വീഴാതിരിക്കാൻ സാഹസികത; കൊലക്കേസ് പ്രതി അതേകിണറ്റിൽ വീണുമരിച്ചു

കോഴി കിണറ്റിൽ വീഴാതിരിക്കാൻ സാഹസികത; കൊലക്കേസ് പ്രതി അതേകിണറ്റിൽ വീണുമരിച്ചു

കോഴിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ കൊലക്കേസ് പ്രതി കിണറ്റില്‍ വീണ് മരിച്ചു. ഉടുമ മാങ്ങാട്ട് സിപിഎം പ്രവര്‍ത്തകനായ ബാലകൃഷ്ണനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ മാങ്ങാട് ആര്യടുക്ക സ്വദേശി പ്രജിത്ത്(32) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. വീടിന് സമീപത്തെ കിണറ്റില്‍ വീണ കോഴിയെ പുറത്തെടുക്കാന്‍ കിണറ്റിലിറങ്ങിയതായിരുന്നു പ്രജിത്ത്.

തിരിച്ച്‌ കയറുന്നതിനിടെ മുകളിലെത്തിയപ്പോള്‍ പിടിവിട്ട് താഴേക്ക് വീഴുകയായിരുന്നു. നാട്ടുകാര്‍ ഫയര്‍ഫോഴ്‌സിനെ വിവരമറിയിച്ചെങ്കിലും അവരെത്തുന്നതിനു മുമ്ബ് മൂന്ന് പേര്‍ കിണറ്റിലിറങ്ങിയിരുന്നു. 40 അടിയോളം താഴ്ചയുള്ള കിണറ്റിലിറങ്ങിയ ഇവര്‍ക്ക് തിരികെ കയറാനും സാധിച്ചില്ല. ഫയര്‍ഫോഴ്‌സാണ് എല്ലാവരെയും പുറത്തെത്തിച്ചത്. കിണറ്റില്‍ നിന്ന് പുറത്തെടുത്ത പ്രജിത്തിനെ മംഗളൂരു യൂണിറ്റി ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

Aa

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments