HomeNewsShortദുരിതാശ്വാസ ക്യാമ്ബില്‍ നിന്ന് സാധനങ്ങള്‍ അടിച്ചു മാറ്റുന്നവരേ; നിങ്ങൾക്ക് കിടിലൻ പണിയുമായി മുഖ്യമന്ത്രിയുടെ ഓഫീസ്

ദുരിതാശ്വാസ ക്യാമ്ബില്‍ നിന്ന് സാധനങ്ങള്‍ അടിച്ചു മാറ്റുന്നവരേ; നിങ്ങൾക്ക് കിടിലൻ പണിയുമായി മുഖ്യമന്ത്രിയുടെ ഓഫീസ്

ദുരിതാശ്വാസ ക്യാംപുകളില്‍നിന്നു സാധനങ്ങള്‍ തട്ടിക്കൊണ്ടുപോവുകയോ മോഷ്ടിക്കുകയോ ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വഴിയില്‍ ആളുകളെ തടഞ്ഞുവച്ച്‌ ദുരിതാശ്വാസത്തിന് അനധികൃത പിരിവു നടത്തുന്നതു തടയാന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും ജനങ്ങളുടെ സന്മനോഭാവത്തെ ചൂഷണം ചെയ്യാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

പല ക്യാംപുകളിലും ബലം പ്രയോഗിച്ചു സാധനങ്ങള്‍ കൊണ്ടുപോകുന്ന കാര്യം മാധ്യമ പ്രവര്‍ത്തകര്‍ ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണു മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. ഇത്തരക്കാര്‍ പിന്തിരിഞ്ഞില്ലെങ്കില്‍ കര്‍ശന നടപടിക്കു പൊലീസിനു നിര്‍ദേശം നല്‍കിയിട്ടുണ്ട്. തിരുവോണദിവസവും മുഖ്യമന്ത്രിയുടെ ഓഫിസ്‌ പ്രവര്‍ത്തിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments