HomeNewsShortകൊളംബിയയില്‍ വൻ മണ്ണിടിച്ചില്‍; 200ലധികം പേര്‍ മരിച്ചു; നിരവധിയാളുകള്‍ മണ്ണിനടിയില്‍ കുടുങ്ങി

കൊളംബിയയില്‍ വൻ മണ്ണിടിച്ചില്‍; 200ലധികം പേര്‍ മരിച്ചു; നിരവധിയാളുകള്‍ മണ്ണിനടിയില്‍ കുടുങ്ങി

കൊളംബിയയില്‍ കനത്ത മഴയെത്തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ 200ലധികം പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. നൂറിലധികം പേര്‍ പരിക്കേറ്റു ചികിത്സയില്‍ കഴിയുന്നുണ്ട്. കാണാതായ നാനൂറോളം പേര്‍ക്കായി തെരച്ചില്‍ തുടരുകയാണെന്ന് കൊളംബിയന്‍ റെഡ് ക്രോസ് അറിയിച്ചു. കനത്ത മഴയും വെള്ളപ്പൊക്കവുമാണ് വന്‍ ആള്‍നാശത്തിന് കാരണമായ മണ്ണിടിച്ചിലിന് കാരണമായതെന്നാണ് വിവരം. രാത്രിയിലും പകലുമായി നില്‍ക്കാതെ പെയ്ത മഴയില്‍ നിരവധി വീടുകളും പാലങ്ങളും വാഹനങ്ങളും ഒലിച്ചുപോയി.

 

 

 

 

ദക്ഷിണ കൊളംബിയയിലെ മൊക്കോവ നഗരത്തിലാണ് ഒരു പ്രദേശമാകെ തുടച്ചുനീക്കിയ മണ്ണിടിച്ചിലുണ്ടായത്. ഈ പ്രദേശത്തെ കെട്ടിടങ്ങളും വൃക്ഷങ്ങളുമെല്ലാം മണ്ണിനടിയിലായി. വീടുകള്‍, പാലങ്ങള്‍, വാഹനങ്ങള്‍ തുടങ്ങിയവയെല്ലാം മണ്ണിനടിയിലായതോടെ ഈ പ്രദേശമാകെ ഒറ്റപ്പെട്ട അവസ്ഥയിലാണെന്നാണ് വിവരം. 40,000ല്‍ അധികം ആളുകള്‍ താമസിക്കുന്ന നഗരത്തില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കനത്ത മഴ തുടരുകയായിരുന്നു. ഇതിനു പിന്നാലെയാണ് ശനിയാഴ്ചയോടെ കനത്ത മണ്ണിടിച്ചിലുണ്ടായത്.

8 ലക്ഷം മുടക്കി ഓപ്പറേഷൻ ചെയ്യണമെന്നു പറഞ്ഞ മുട്ട് സുഖപ്പെട്ടത് വെറും 600 രൂപ ചിലവിൽ 10 മിനിറ്റ് കൊണ്ട് ! ഇതാ ഒരു അത്ഭുത ചികിത്സ !!

ഉറക്കമില്ലേ? ഈ 4-7-8- ടെക്നിക്ക് പരീക്ഷിക്കൂ; 60 സെക്കന്ടിനുള്ളിൽ സുഖമായുറങ്ങാം !

മനുഷ്യശരീരം ജീവനോടെ തിന്നുന്ന ബാക്‌ടീരിയയെ കണ്ടെത്തി !! ഉള്ളിൽ കടന്നാൽ 4 മണിക്കൂറിനകം മരണം ഉറപ്പ് !!

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments