HomeNewsShortഇന്റേണല്‍ മാര്‍ക്ക് പീഡനം: കുമാരപുരം ബിഎഡ് കോളെജില്‍ വിദ്യാര്‍ത്ഥിനികളുടെ ആത്മഹത്യാശ്രമം

ഇന്റേണല്‍ മാര്‍ക്ക് പീഡനം: കുമാരപുരം ബിഎഡ് കോളെജില്‍ വിദ്യാര്‍ത്ഥിനികളുടെ ആത്മഹത്യാശ്രമം

കുമാരപുരം ബിഎഡ് ട്രെയിനിങ് കോളേജില്‍ വിദ്യാര്‍ത്ഥിനികളുടെ ആത്മഹത്യാശ്രമം. ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനികളായ രണ്ട് പേരാണ് അദ്ധ്യാപകരുടെ ഇന്റേണല്‍ മാര്‍ക്കിന്റെ പേരിലുള്ള പീഡനത്തെത്തുടര്‍ന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇന്നലെ ഉച്ചയോടെ കോളേജ് കെട്ടിടത്തിന്റെ മുകളില്‍ നിന്നും ചാടാന്‍ തുനിഞ്ഞ വിദ്യാര്‍ത്ഥികളെ സഹപാഠികള്‍ ചേര്‍ന്ന് പിന്തിരിപ്പിക്കുകയായിരുന്നു. സര്‍വ്വകലാശാല പരീക്ഷ എഴുതാന്‍ അര്‍ഹതയില്ലെന്ന് അദ്ധ്യാപകര്‍ വിദ്യാര്‍ത്ഥിനികളില്‍ നിന്ന് നിര്‍ബന്ധിച്ച് എഴുതി ഒപ്പിട്ടു വാങ്ങിയതിനെത്തുടര്‍ന്നാണ് വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതെന്ന് കോളേജ് ചെയര്‍മാന്‍ ഷിഹാസ് പറഞ്ഞു.

 

 

 

 

കഷ്ടപ്പെട്ട് രാത്രി മൂന്നു മണി വരെ ഇരുന്ന് തയ്യാറാക്കുന്ന അസൈന്‍മെന്റുകളും റെക്കോഡുകളും സബ്മിറ്റ് ചെയ്യാനെത്തുമ്പോള്‍ മുഖത്തേക്ക് വലിച്ചെറിയുന്ന അവസ്ഥയാണ്. ഇത് പല തവണയാകുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ മാനസികമായി തകര്‍ന്നു പോകുമെന്നും ഷിഹാസ് പറയുന്നു.ബിഎഡ് കോഴ്‌സില്‍ സിഇ മാര്‍ക്കിന് നിര്‍ണായക പ്രാധാന്യമാണുള്ളത്. അസൈന്‍മെന്റ്, സെമിനാര്‍, പ്രാക്ടിക്കല്‍, പ്രാക്ടിക്കം എന്നീ വിഭാഗങ്ങളിലാണ് ഇന്റേണല്‍ മാര്‍ക്കിടുന്നത്. മിനിമം ഇന്റേണല്‍ മാര്‍ക്കില്ലാതെ യുണിവേഴ്‌സിറ്റി പരീക്ഷ എഴുതാന്‍ കഴിയില്ല.

 

 

 

 

വിദ്യാര്‍ത്ഥികളുടെ റെക്കോഡ് ബുക്കില്‍ അദ്ധ്യാപകര്‍ ഒപ്പിട്ടാല്‍ മാത്രമേ യൂണിവേഴ്‌സിറ്റി മാര്‍ക്ക് നല്‍കുകയുള്ളൂ. ഈ അധികാരങ്ങളാണ് അദ്ധ്യാപകര്‍ ചൂഷണം ചെയ്യുന്നതെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. അസൈന്‍മെന്റുകള്‍ സമര്‍പ്പിച്ചാല്‍ മിനിമം മാര്‍ക്ക് നല്‍കണമെന്ന സര്‍വ്വകലാശാല നിര്‍ദ്ദേശമുണ്ട്. സിഇ ഇവാല്യുവേഷന് എത്തുന്ന കമ്മീഷന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അര്‍ഹിച്ച മാര്‍ക്ക് നല്‍കുന്നില്ലെന്ന കാര്യം ചൂണ്ടിക്കാട്ടാറുണ്ടെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.

 

 

 

 

രാവിലെ ഒമ്പതര മുതല്‍ നാലര വരെയുള്ള സമയത്ത് അത്യാവശ്യമാണെങ്കില്‍ പോലും കോളേജില്‍ നിന്ന് വിദ്യാര്‍ത്ഥികളെ പുറത്തുവിടാറില്ല. ആര്‍ത്തവ സംബന്ധമായ അസുഖം രൂക്ഷമായതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പോകണമെന്നാവശ്യപ്പെട്ട വിദ്യാര്‍ത്ഥിനിക്ക് ചികിത്സ നിഷേധിച്ച സംഭവം വരെ ഉണ്ടായിട്ടുണ്ടെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു.

8 ലക്ഷം മുടക്കി ഓപ്പറേഷൻ ചെയ്യണമെന്നു പറഞ്ഞ മുട്ട് സുഖപ്പെട്ടത് വെറും 600 രൂപ ചിലവിൽ 10 മിനിറ്റ് കൊണ്ട് ! ഇതാ ഒരു അത്ഭുത ചികിത്സ !!

ഉറക്കമില്ലേ? ഈ 4-7-8- ടെക്നിക്ക് പരീക്ഷിക്കൂ; 60 സെക്കന്ടിനുള്ളിൽ സുഖമായുറങ്ങാം !

മനുഷ്യശരീരം ജീവനോടെ തിന്നുന്ന ബാക്‌ടീരിയയെ കണ്ടെത്തി !! ഉള്ളിൽ കടന്നാൽ 4 മണിക്കൂറിനകം മരണം ഉറപ്പ് !!

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments