HomeNewsShortകനത്ത മഴയിൽ മുങ്ങി കേരളം: തീരദേശ മേഖലയിൽ വ്യാപക നാശം: മൂന്നു മരണം

കനത്ത മഴയിൽ മുങ്ങി കേരളം: തീരദേശ മേഖലയിൽ വ്യാപക നാശം: മൂന്നു മരണം

സംസ്ഥനത്ത് പരക്കെ മഴ തുടരുന്നു. മഴയും കാറ്റും മൂലം മരം വീണ് സംസ്ഥാനത്ത് ഇന്ന് രണ്ട് പേര്‍ മരിച്ചു. ഇന്നലെ കൊല്ലം തങ്കശ്ശേരിയില്‍ കാണാതായ യുവാവിന്‍റെ മൃതദേഹവും ഇന്ന് കണ്ടെത്തി. സംസ്ഥാനത്തെ തീരമേഖലകളില്‍ കടുത്ത കടല്‍ക്ഷോഭം ഇന്നും തുടരുകയാണ്. നൂറുകണക്കിന് വീടുകളിലാണ് ഇന്ന് വെള്ളം കയറിയത്.

താനൂരിലും ചെല്ലാനത്തും നൂറുകണക്കിന് വീടുകളില്‍ വെള്ളം കയറി. കടൽഭിത്തി കെട്ടാത്തതിൽ പ്രതിഷേധിച്ച് താനൂരിലെ മത്സ്യത്തൊഴിലാളികള്‍ മിനി സിവിൽ സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. പൊന്നാനി.ആറാട്ടുപുഴ, അമ്പലപ്പുഴ, കൊയിലാണ്ടി, ബേപ്പൂര്‍ എന്നിവിടങ്ങളിലും കടല്‍ക്ഷോഭം രൂക്ഷമാണ്. പൊന്നാനിയില്‍ 12 വീടുകള്‍ പൂര്‍ണമായും അന്‍പത് വീടുകള്‍ ഭാഗീകമായും തകര്‍ന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments