HomeNewsShortഷുഹൈബ് വധക്കേസ്: രണ്ടു പ്രതികൾ കൂടി അറസ്റ്റിൽ; പിടിയിലായവരിൽ ഷുഹൈബിനെ അക്രമികള്‍ക്ക് കാണിച്ചുകൊടുത്തയാളും

ഷുഹൈബ് വധക്കേസ്: രണ്ടു പ്രതികൾ കൂടി അറസ്റ്റിൽ; പിടിയിലായവരിൽ ഷുഹൈബിനെ അക്രമികള്‍ക്ക് കാണിച്ചുകൊടുത്തയാളും

കണ്ണൂരിൽ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ ഷുഹൈബ് കൊല്ലപ്പെട്ട കേസില്‍ രണ്ടുപേർ കൂടി അറസ്റ്റില്‍. പാലയോട് സ്വദേശികളായ സഞ്ജയ്, രജിത് എന്നിവരാണ് അറസ്റ്റിലായത്. ഗുഢാലോചന, ആയുധ ഒളിപ്പിക്കല്‍ എന്നിവയില്‍ സഞ്ജയിന് പങ്കുണ്ടെന്നാണ് പൊലീസ് പറയുന്നത്. രജത് ആണ് ഷുഹൈബിനെ അക്രമികള്‍ക്ക് കാണിച്ചുകൊടുത്തത്. അഞ്ചംഗ അക്രമിസംഘത്തില്‍ ഒരാളെ മാത്രമാണ് ഇനി പിടികൂടാനുള്ളത്.ഇതിനിടെ, അക്രമി സംഘം ഉപയോഗിച്ചെന്നു കരുതുന്ന മൂന്ന് വാളുകള്‍ പൊലീസ് കണ്ടെടുത്തു. കൊല്ലപ്പെട്ട സ്ഥലത്തുനിന്നും രണ്ട് കിലോമീറ്റര്‍ അകലെയായാണ് ആയുധം കണ്ടെത്തിയത്.

വെള്ളിയാംപറമ്പില്‍ കാട് വെട്ടിതെളിക്കുന്ന തൊഴിലാളികളാണ് കസ്റ്റഡിയില്‍ വിട്ടുകിട്ടിയ പ്രതികളായ എം.വി.ആകാശ്, രജിന്‍രാജ് എന്നിവരുമായി മൂന്നു ദിവസം പൊലീസ് തെളിവെടുപ്പു നടത്തിയെങ്കിലും ആയുധം വീണ്ടെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. വാളുകള്‍ കണ്ടത്. ആയുധം കണ്ടെടുക്കാത്തതിനെ കോടതി വിമര്‍ശിച്ചിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments