HomeNewsTHE BIG BREAKINGപാര്‍ലമെന്റിലെ സുരക്ഷാവീഴ്ച: പ്രതികള്‍ ഭഗത് സിംഗ് ഫാന്‍സ് ക്ലബിലെ അംഗങ്ങൾ

പാര്‍ലമെന്റിലെ സുരക്ഷാവീഴ്ച: പ്രതികള്‍ ഭഗത് സിംഗ് ഫാന്‍സ് ക്ലബിലെ അംഗങ്ങൾ

ലോക്‌സഭാ ചേംബറില്‍ അതിക്രമിച്ച് കയറി കളർ ക്യാൻ സ്‌പ്രേ ചെയ്ത് ആക്രമണം നടത്തിയ സംഭവത്തില്‍ ആറ് പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പൊലീസ്. സന്ദര്‍ശക ഗ്യാലറിയില്‍ നിന്നുമാണ് സംഘത്തിലെ രണ്ട് പേര്‍ ലോക്‌സഭയുടെ നടുത്തളത്തിലേക്ക് ചാടിയിറങ്ങി ആക്രമണം നടത്തിയത്. ആറ് പ്രതികളും പരസ്പരം അറിയുന്നവരാണെന്ന് പൊലീസ് പറഞ്ഞു. ആറ് പ്രതികളും കഴിഞ്ഞ നാല് വര്‍ഷമായി പരസ്പരം ബന്ധപ്പെട്ടിരുന്നതായും കണ്ടെത്തി. കൂടാതെ സംഭവത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് ആക്രമണം ഇവര്‍ കൃത്യമായി ആസൂത്രണം ചെയ്തിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. ആക്രമണം നടത്തുന്നതിന് മുമ്പ് ഗുരുഗ്രാമിലെ ഒരു വീട്ടിലാണ് സംഘം താമസിച്ചിരുന്നതെന്നും പൊലീസ് കൂട്ടിച്ചേർത്തു.

 

 

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments