HomeHealth Newsഈ ഭക്ഷണങ്ങൾ ശീലമാക്കൂ, മറവിരോഗത്തെ ജീവിതത്തിൽ നിന്നും അകറ്റാം

ഈ ഭക്ഷണങ്ങൾ ശീലമാക്കൂ, മറവിരോഗത്തെ ജീവിതത്തിൽ നിന്നും അകറ്റാം

ഇന്ന് ലോക അൾഷിമേഴ്സ് ദിനം. ജീവിതശൈലിയും ജീനുകളും അടക്കമുള്ള വിവിധ ഘടകകങ്ങൾ മറവിരോഗത്തിന് കാരണമാകാം. അൾഷിമേഴ്സ് രോഗം തുടക്കത്തിലെ കണ്ടെത്തി ചികിത്സിച്ചാല്‍ അതുമൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ഒരു പരിധിവരെ ഒഴിവാക്കാനാകുമെന്ന് വിദ​ഗ്ധർ പറയുന്നു. പോഷകാഹാരവും ആരോഗ്യകരമായ ഭക്ഷണരീതികളും തലച്ചോറിന്റെ പ്രവര്‍ത്തനത്തില്‍ സഹായകരമായ സ്വാധീനം ചെലുത്തുന്നു. ചിലതരം ഭക്ഷണങ്ങൾ മെനുവിൽ ഉൾപ്പെടുത്തുന്നത് തലച്ചോറിന്റെ പ്രവർത്തനത്തെ ത്വരിതപ്പെടുത്തുന്നു അവ ഏതൊക്കെയെന്നു നോക്കാം.

1. ബ്രോക്കോളി, കോളിഫ്ലവര്‍ എന്നിവ കഴിക്കുന്നത് തലച്ചോറിന് നന്നായി പ്രവര്‍ത്തിക്കുന്ന സംരക്ഷണ ആന്റിഓക്‌സിഡന്റുകളും വിറ്റാമിനുകളും വര്‍ദ്ധിപ്പിക്കുന്നു. ഇവയില്‍ വിറ്റാമിന്‍ ഇ, ഫോളിക് ആസിഡ്, വിറ്റാമിന്‍ കെ 1, ലുറ്റീന്‍, ബീറ്റാ കരോട്ടിന്‍ എന്നിവ അടങ്ങിയിട്ടുണ്ട്.

2.നട്സുകള്‍ തലച്ചോറിന് മികച്ച ലഘുഭക്ഷണമാണ്. ബ്ലൂബെറി, സ്ട്രോബെറി എന്നിവ തലച്ചോറിന്റെ പ്രവര്‍ത്തനത്തെ മികച്ച രീതിയില്‍ നിലനിര്‍ത്തുന്നതില്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു. കൂടാതെ അള്‍ഷിമേഴ്സ് രോഗത്തിന്റെ ലക്ഷണങ്ങള്‍ മന്ദഗതിയിലാക്കാനും ഇത് സഹായിക്കും.

3. ഓക്സിഡന്റുകളാല്‍ സമ്ബുഷ്ടമായ ബെറി പഴങ്ങള്‍ ധാരാളം കഴിക്കുന്നത് വളരെ നല്ലതാണ്. ഇത് മസ്തിഷ്ക കോശങ്ങള്‍ നന്നായി പ്രവര്‍ത്തിക്കാനും നശീകരണ പ്രക്രിയയെ മന്ദഗതിയിലാക്കാനും സഹായിക്കുന്നു.

4.ഒമേഗ 3 കൊഴുപ്പുകള്‍ ധാരാളമായി ലഭിക്കുന്നത് തലച്ചോറിന്റെ ആരോഗ്യം വീണ്ടെടുക്കാന്‍ സഹായിക്കും. കാരണം, ഈ ആരോഗ്യകരമായ കൊഴുപ്പുകളില്‍ അടങ്ങിയിരിക്കുന്ന ഡിഎച്ച്‌എ ബീറ്റാ-അമിലോയ്ഡ് ഫലകം കുറയ്ക്കും. അങ്ങനെ അള്‍ഷിമേഴ്സ് തടയുന്നു. സാല്‍മണ്‍, ട്യൂണ, അയല, മത്തി എന്നിവ ഒമേഗ 3 കൊഴുപ്പുകളാല്‍ സമ്ബുഷ്ടമാണ്.

5.ബീറ്റ്റൂട്ടില്‍ നൈട്രേറ്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിലേക്കുള്ള രക്തയോട്ടം വര്‍ദ്ധിപ്പിക്കാനും വൈജ്ഞാനിക പ്രവര്‍ത്തനം മെച്ചപ്പെടുത്താനും ഡിമെന്‍ഷ്യയുടെ സാധ്യത കുറയ്ക്കാനും സഹായിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments