HomeNewsTHE BIG BREAKINGപശുക്കൾ ചത്ത കുട്ടിക്കർഷകർക്ക് കൈത്താങ്ങായി നടൻ ജയറാം; വീട്ടിലെത്തി സാമ്പത്തിക സഹായം നൽകും

പശുക്കൾ ചത്ത കുട്ടിക്കർഷകർക്ക് കൈത്താങ്ങായി നടൻ ജയറാം; വീട്ടിലെത്തി സാമ്പത്തിക സഹായം നൽകും

കുട്ടിക്കർഷകരുടെ പശുക്കൾ കൂട്ടത്തോടെ ചത്ത സംഭവം സഹായവുമായി നടൻ ജയറാം. ജയറാം കുട്ടിക്കർഷകരുടെ വീട്ടിലെത്തി കുട്ടികൾക്ക് സാമ്പത്തിക സഹായം കൈമാറും. 5 ലക്ഷം രൂപയാണ് ജയറാം നല്കുക. ”20 വർഷമായി ഇതുപോലെ പശുക്കളെ വളർത്തുന്ന ഒരാളാണ് ഞാൻ. 10 മിനിറ്റ് കുട്ടികളുടെ അടുത്ത് പോയി ആശ്വസിപ്പിക്കാൻ അർഹനായ ആളാണ് ഞാൻ. നാളെ എന്റെ സിനിമ പ്രൊമോഷനായി വെച്ചിരുന്ന പൈസയാണ് നൽകുന്നത്. ആ പരിപാടി വേണ്ടെന്ന് വച്ച് കുട്ടികൾക്കായി ഈ പൈസ നൽകുന്നതിൽ സന്തോഷമാണ്. ഞാനും ഒരു കർഷകനാണ് അവരുടെ വിഷമം എനിക്ക് മനസിലാകും.” ജയറാം പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മന്ത്രിമാരായ ചിഞ്ചുറാണിയും റോഷി അഗസ്റ്റിനും കുട്ടികളുടെ വീട് സന്ദര്‍ശിക്കും.

കുട്ടികൾ വളർത്തുന്ന പശുക്കളിൽ 13 എണ്ണമാണ് ഇന്നലെ ചത്തത്‌. 5 എണ്ണത്തിന്റെ നില ഗുരുതരമായി തുടരുന്നു. കപ്പത്തൊണ്ട് കഴിച്ചതിനെ തുടർന്നാണ് പശുക്കൾ ചത്തതെന്നാണ് സംശയം. മികച്ച കുട്ടി ക്ഷീരകർഷകനുള്ള സംസ്ഥാന അവാർഡ് ലഭിച്ചത് കുട്ടിയാണ് മാത്യു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments