പ്രഭാതത്തിൽ ഈ അഞ്ചുതരം ഭക്ഷണങ്ങൾ ഒഴിവാക്കൂ; ആരോഗ്യം സംരക്ഷിക്കാം

174

ബ്രേക്ക്ഫാസ്റ്റ് ഒഴിവാക്കുന്ന ശീലം ചിലര്‍ക്കുണ്ട്. അത് ആരോ​ഗ്യത്തിന് നല്ലതല്ലെന്ന് ഓര്‍ക്കുക. ഇഡ്ഡലി, ദോശ, പുട്ട് പോലുള്ള വിഭവങ്ങളാണ് നമ്മള്‍ ബ്രേക്ക് ഫാസ്റ്റില്‍ ഉള്‍പ്പെടുത്താറുള്ളത്. എന്നാല്‍ ഇതൊന്നും കൂടാതെ പിസ, സാന്‍വിച്ച്‌ പോലുള്ള ഭക്ഷണങ്ങള്‍ ബ്രേക്ക് ഫാസ്റ്റായി കഴിക്കാറുണ്ട്. ബ്രേക്ക് ഫാസ്റ്റ് ഒഴിവാക്കുന്നത് അസിഡിറ്റി, പൊണ്ണത്തടി തുടങ്ങിയ അസുഖങ്ങള്‍ ഉണ്ടാകുന്നതിന് കാരണമാകും.

ചിക്കന്‍ ഫ്രെെ, ലിവര്‍ ഫ്രെെ പോലുള്ള ഭക്ഷണങ്ങള്‍ ബ്രേക്ക്ഫാസ്റ്റില്‍ ഉള്‍പ്പെടുത്തരുതെന്നാണ് ന്യൂട്രീഷനിസ്റ്റായ പിപ്പ ക്യാബെല്‍ പറയുന്നത്. ഫ്രെെ വിഭവങ്ങള്‍ കഴിക്കുന്നത് കൂടുതല്‍ ക്ഷീണം ഉണ്ടാക്കുന്നതിന് കാരണമാകാമെന്നും അവര്‍ പറയുന്നു.

പതിവായി ബ്രഡ് ടോസ്റ്റ് കഴിക്കുന്നത് ആരോ​ഗ്യത്തിന് നല്ലതല്ലെന്നാണ് പഠനങ്ങള്‍ പറയുന്നത്. ബ്രഡ് ടോസ്റ്റ് ദിവസേന കഴിക്കുന്നത് ക്യാന്‍സറിന് കാരണമായേക്കാമെന്നാണ് പഠനങ്ങള്‍ പറയുന്നത്. കാര്‍ബോ ഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങള്‍ അമിതമായി ചൂടാകുമ്ബോള്‍ അപകടകരമായ അവസ്ഥയിലേക്ക് നീങ്ങും. കാര്‍ബോ ഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണസാധനങ്ങള്‍ 120 ഡിഗ്രിക്ക് മുകളില്‍ ചൂടാകുമ്ബോള്‍ ഇതില്‍ രൂപപ്പെടുന്ന അക്രിലമൈഡ് എന്ന രാസവസ്തുവാണ് ക്യാന്‍സറിന് കാരണമാകുന്നത്.

പ്രോസസ്ഡ് ഭക്ഷണങ്ങള്‍ പൊതുവേ ആരോ​ഗ്യത്തിന് നല്ലതല്ല. ആസ്തമ രോ​ഗികള്‍ നിര്‍ബന്ധമായും ഒഴിവാക്കേണ്ട ഭക്ഷണങ്ങളിലൊന്നാണ് പ്രോസസ്ഡ് ഭക്ഷണങ്ങള്‍. പ്രോസസ്ഡ് ഫുഡ് കഴിക്കുന്നത് രോ​ഗപ്രതിരോധശേഷിയെ ബാധിക്കാമെന്ന് പഠനം. സ്ഥിരമായി പ്രോസസ്ഡ് ഫുഡ് കഴിക്കുന്നവരില്‍ സെലിയാക് എന്ന രോ​ഗം പിടിപെടാമെന്ന് പഠനത്തില്‍ പറയുന്നു.

ചിലര്‍ സ്മൂത്തി ബ്രേക്ക്ഫാസ്റ്റായി കഴിക്കാറുണ്ട്. മധുരത്തിന്റെ അളവ് സ്മൂത്തിയില്‍ വളരെ കൂടുതലാണെന്നും പതിവായി രാവിലെ സ്മൂത്തി കഴിക്കുന്നത് ശരീരഭാരം കൂട്ടാമെന്നും പഠനം പറയുന്നു.

ഉയര്‍ന്ന അളവില്‍ സാച്ചുറേറ്റ് ചെയ്യപ്പെട്ട ആഹാരമാണ് ചീസ്. അതുകൊണ്ടാണ് ഇത് കൊളസ്ട്രോള്‍ വര്‍ധിപ്പിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. പനീര്‍ കഴിക്കുന്നത് ശരീരത്തില്‍ കൊഴുപ്പിന്റെ അളവ് കൂടുന്നതിന് കാരണമാകും.