HomeNewsShortഎസ്.എന്‍.ഡി.പി ക്ക് പുതിയ പാർട്ടി: 'ഭാരത് ധര്‍മ്മ ജനസേന'

എസ്.എന്‍.ഡി.പി ക്ക് പുതിയ പാർട്ടി: ‘ഭാരത് ധര്‍മ്മ ജനസേന’

തിരുവനന്തപുരം : എസ്.എന്‍.ഡി.പി യോഗത്തിന്റെ നേതൃത്വത്തിലുള്ള പുതിയ പാര്‍ട്ടി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പ്രഖ്യാപിച്ചു. ‘ഭാരത് ധര്‍മ്മ ജനസേന’ എന്നായിരിക്കും പുതിയ പാർട്ടിയുടെ പേര്. ശംഖുമുഖത്ത് നടന്ന സമത്വമുന്നേറ്റ യാത്രയുടെ സമാപന സമ്മേളനത്തിലാണ് വെള്ളാപ്പള്ളി പുതിയ പാര്‍ട്ടി പ്രഖ്യാപനം നടത്തിയത്. സമ്മേളനത്തില്‍ കരിം ചുവപ്പും വെള്ളയും നിറത്തിലുള്ള പാര്‍ട്ടി കൊടിയും വെള്ളാപ്പള്ളി അവതരിപ്പിച്ചു. ഭാരത് ധര്‍മ്മ ജന സേനയുടെ ചിഹ്നം കൂപ്പുകൈ ആയിരിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

യോഗത്തിൽ അച്യുതാനന്ദനെതിരെ വെള്ളാപ്പള്ളി ആഞ്ഞടിച്ചു. പ്രതിപക്ഷ നേതാവെന്നതിന്റെ വില മാത്രമേ വി.എസ്.അച്യുതാനന്ദന് ഉള്ളൂ. സ്ഥാനമില്ലെങ്കിൽ വിഎസ് വെറും അച്ചാണ്. വിഎസ് അധികാരം ദുർവിനിയോഗം ചെയ്യുന്നു. ആർ. ബാലകൃഷ്ണ പിള്ളയ്ക്കെതിരായ കേസ് മാത്രമേ വിഎസ് അച്ചാണ്. വിഎസ് അധികാരം ദുർവിനിയോഗം ചെയ്യുന്നു. ആർ. ബാലകൃഷ്ണ പിള്ളയ്ക്കെതിരായ കേസ് മാത്രമേ വിഎസ് ജയിച്ചിട്ടുള്ളൂ. ഇപ്പോൾ രണ്ടുപേരും അണ്ണനും തമ്പിയുമായി നടക്കുകയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ജനലക്ഷങ്ങളെ സാക്ഷി നിര്‍ത്തി അവരുടെ അംഗീകാരവും ആശീര്‍വാദവും വാങ്ങിയാണ് സമത്വമുന്നേറ്റ യാത്ര പൂര്‍ത്തീകരിക്കുന്നതെന്നും ജനങ്ങളുടെ പങ്കാളിത്തം പാര്‍ട്ടിക്കുണ്ടായിരിക്കുമെന്നും വെള്ളാപ്പള്ളി ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു. പുതിയ പാര്‍ട്ടി സംസ്ഥാനത്ത് അധികാരത്തിലേറുമെന്ന് യോഗത്തില്‍ സംസാരിച്ച എസ്.എന്‍.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. 700 ഓളം പേര്‍ക്ക് ഇരിക്കാന്‍ സാധിക്കുന്ന വലിയ വേദിയും അന്‍പതിനായിരം പേര്‍ക്കിരിക്കാവുന്ന സദസ്സുമാണ് തയ്യാറാക്കിയിട്ടുള്ളത്. സമത്വ മുന്നേറ്റയാത്രയുടെ സമാപന സമ്മേളം ശംഖുമുഖത്ത് പുരോഗമിക്കുകയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments