HomeNewsLatest Newsപ്രധാനമന്ത്രിയെ അധിക്ഷേപിക്കുന്ന വാട്സ് ആപ്പ് സന്ദേശം: ഗ്രൂപ്പ് അഡ്മിന്‍ പിടിയിലായി

പ്രധാനമന്ത്രിയെ അധിക്ഷേപിക്കുന്ന വാട്സ് ആപ്പ് സന്ദേശം: ഗ്രൂപ്പ് അഡ്മിന്‍ പിടിയിലായി

പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാട്സ്‌ആപ്പ് ഗ്രൂപ്പിലൂടെ അധിക്ഷേപിക്കുന്ന തരത്തിലുള്ള സന്ദേശങ്ങള്‍ പ്രചരിപ്പിച്ച ഗ്രൂപ്പ് അഡ്മിനെ കര്‍ണാടക പൊലീസ് അറസ്റ്റ് ചെയ്തു. കര്‍ണാടകയിലെ ഉത്തര കര്‍ണാടക ജില്ലയിലാണ് സംഭവം. പ്രദേശത്തെ ആട്ടോ ഡ്രെെവര്‍ ആയ കൃഷ്ണ സന്ന തമ്മ നായികിനിയാണ് പൊലീസ് അറസ്റ്ര് ചെയ്തത്. ‘ബാല്‍സ് ബോയ്സ് എന്ന ഗ്രൂപ്പിന്റെ അഡ്മിനാണ് ഇയാള്‍. ഗ്രൂപ്പ് അംഗമായ ബാലകൃഷ്ണ എന്നയാളെയും കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. ഇയാളെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. പിടിയിലായ ഗ്രൂപ്പ് അംഗത്തെ പിന്നീട് ജാമ്യത്തില്‍ വിട്ടെങ്കിലും ഗ്രൂപ്പ് അഡ്മിന്‍ ഇപ്പോഴും ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.

 

 

 

അസഭ്യവാക്കുകള്‍ ഉപയോഗിച്ച്‌ നരേന്ദ്രമോദിയുടെ ചിത്രം ഗ്രൂപ്പില്‍ പോസ്റ്ര് ചെയ്തതിനാണ് പൊലീസ് ഗ്രൂപ്പ് അഡ്മിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ചിത്രം ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത ഗണേശ് നായിക് എന്നയാളെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒരു മാദ്ധ്യമത്തില്‍ വന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ഭട്കല്‍ സ്വദേശി നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു നടപടി.

അർധരാത്രി രണ്ടിനും നാലിനുമിടയിലാണ് അത് സംഭവിക്കുന്നത്……. കേരള പോലീസിന്റെ അതിപ്രധാനമായ ഒരു മുന്നറിയിപ്പ് !! ജാഗ്രത പാലിക്കുക

ചിക്കൻ പാചകം ചെയ്യുന്നതിന് മുൻപ് കഴുകരുത് ! വിഡ്ഢിത്തമെന്നു പറഞ്ഞു കളയാൻ വരട്ടെ, മരണം വരെ സംഭവിക്കാം !!

കുട്ടികളിലെ ഓട്ടിസം പൂർണ്ണമായി മാറ്റാം ഈ മണ്ണിരചികിത്സ കൊണ്ട് ! മണ്ണിര ചികിത്സയിലൂടെ മകന്റെ ഓട്ടിസം പൂർണ്ണമായി മാറിയ ഈ മാതാപിതാക്കൾ ആ ചികിത്സാരീതി വിവരിക്കുന്നു !!

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments