HomeNewsLatest News'ജീവിതത്തിൽ ഒരിക്കലെങ്കിലും മനസാക്ഷിക്കനുസരിച്ച്‌ പ്രവര്‍ത്തിക്കൂ' ; തടവില്‍ കഴിയുന്ന എംഎല്‍എമാര്‍ക്ക് വാട്ട്സ്‌ആപ്പ് സന്ദേശം

‘ജീവിതത്തിൽ ഒരിക്കലെങ്കിലും മനസാക്ഷിക്കനുസരിച്ച്‌ പ്രവര്‍ത്തിക്കൂ’ ; തടവില്‍ കഴിയുന്ന എംഎല്‍എമാര്‍ക്ക് വാട്ട്സ്‌ആപ്പ് സന്ദേശം

വാദപ്രതിവാദങ്ങളും പോര്‍ വിളിയുമായി തമിഴ് രാഷ്ട്രീയം കലങ്ങി മറിയുന്ന സാഹചര്യത്തില്‍ മറ്റെരു വെല്ലുവിളിയുമായി ഒരു വാട്ട്സ്‌ആപ്പ് സന്ദേശം.
ശശികല പക്ഷത്തുള്ള എംഎല്‍എമാര്‍ക്കാണ് പനീര്‍ശെല്‍വത്തെ പിന്തുണയ്ക്കണമെന്നു ആവശ്യപ്പെട്ടുള്ള സന്ദേശം ലഭിച്ചത്.തമിഴ്നാട്ടില്‍ 234 മണ്ഡലങ്ങളിലുള്ള ജനങ്ങള്‍ ഒ. പനീര്‍ശെല്‍വത്തെയാണു പിന്തുണയ്ക്കുന്നത്. നിങ്ങളും പനീര്‍ശെല്‍വത്തെ പിന്തുണയ്ക്കണമെന്ന് കത്തില്‍ ആവശ്യപ്പെടുന്നത്. ജീവിതത്തില്‍ ഒരിക്കലെങ്കിലും മനസാക്ഷിക്ക് അനുസരിച്ചു പ്രവര്‍ത്തിക്കാന്‍ എംഎല്‍എമാരോട് കത്തില്‍ ആവശ്യപ്പെടുന്നണ്ട്.

 

കത്തിന്റെ പൂർണ്ണരൂപം ഇങ്ങനെ:
ബഹുമാനപ്പെട്ട എംഎല്‍എ,
നിങ്ങളെ വിജയിപ്പിച്ച തമിഴ്മക്കളുടെ സ്വരമാണിത്. ജലവിതരണം, മെച്ചപ്പെട്ട റോഡുകളുടെ അഭാവം, പ്രദേശത്തെ വൈദ്യുതി വിതരണം, സ്കൂളുകളുടെ നിര്‍മാണം തുടങ്ങിയ കാര്യങ്ങള്‍ക്കാണു ഞങ്ങള്‍ നിങ്ങളുടെ അടുക്കല്‍ വന്നിട്ടുള്ളത്. എന്നാല്‍ ഇപ്പോള്‍ ആവശ്യപ്പെടുന്നത് ഒരു മുഖ്യമന്ത്രിക്കു വേണ്ടിയാണ്. വി.കെ. ശശികലയെ പിന്തുണയ്ക്കുന്നത് 134 എംഎല്‍എമാരാണെന്നു വാര്‍ത്തയില്‍ പറയുന്നു. പക്ഷേ, 234 മണ്ഡലങ്ങളിലുള്ള ജനങ്ങള്‍ ഒ. പനീര്‍ശെല്‍വത്തെയാണു പിന്തുണയ്ക്കുന്നത്. നിങ്ങളും പനീര്‍ശെല്‍വത്തെ പിന്തുണയ്ക്കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു. അല്ലാത്തപക്ഷം, ഞങ്ങള്‍ നിങ്ങളുടെ ഓഫിസുകള്‍ ബഹിഷ്കരിക്കും. ഇതു നിങ്ങളോടുള്ള ജനങ്ങളുടെ അഭ്യര്‍ഥനയല്ല, ഉത്തരവാണ്. നിങ്ങള്‍ ഇതു ചെയ്താല്‍ ഞങ്ങള്‍ വളരെ സന്തുഷ്ടരാകും. ജീവിതത്തില്‍ ഒരിക്കലെങ്കിലും മനസാക്ഷിക്ക് അനുസരിച്ചു പ്രവര്‍ത്തിക്കാന്‍ നിങ്ങളോട് ആവശ്യപ്പെടുന്നു.

ഈ ഭക്ഷണങ്ങൾ ഒരിക്കലും രണ്ടാമത് ചൂടാക്കരുതേ ! മരണം വരെ സംഭവിക്കാം !

ക്യാൻസർ ഒരു അസുഖമല്ല ! മരുന്നുകമ്പനികളുടെ കള്ളത്തരം പൊളിയുന്നു !

 

നിങ്ങൾ ചോറ് കഴിക്കുന്നത് ഇങ്ങനെയോ ? മരണം ഉടൻ എത്തിയേക്കാം !!

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments