HomeNewsLatest News'ലോകത്ത് അത്യാവശ്യമായി വാക്സിൻ കണ്ടുപിടിക്കേണ്ട രോഗം മറ്റൊന്നാണ്': വിജയ് സേതുപതിയുടെ ട്വീറ്റ് വൈറൽ !

‘ലോകത്ത് അത്യാവശ്യമായി വാക്സിൻ കണ്ടുപിടിക്കേണ്ട രോഗം മറ്റൊന്നാണ്’: വിജയ് സേതുപതിയുടെ ട്വീറ്റ് വൈറൽ !

ലോകത്തെ ഏറ്റവും അത്യാവശ്യമായി വാക്സിൻ കണ്ടുപിടിക്കേണ്ട രോഗം മറ്റൊന്നുമല്ല അത് വിശപ്പ് ആണെന്ന് നടൻ മക്കൾ സെൽവൻ വിജയസേതുപതി. കൊറേ ഓണക്കാലത്ത് കുറേ മനുഷ്യർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ കണ്ട പശ്ചാത്തലത്തിലാണ് നടന്റെ പ്രതികരണം. വലിയ സ്വീകരണമാണ് നടന്റെ ട്വീറ്റിന് ലഭിക്കുന്നത്.

“ഈ ലോകത്ത് വിശപ്പ് എന്ന ഒരു വലിയ രോഗം ഉണ്ട്. അതിനു വാക്സിൻ കണ്ടുപിടിച്ചെങ്കിൽ എത്ര നന്നായേനെ എന്റെ ദൈവമേ” എന്നായിരുന്നു വിജയന്റെ ട്വീറ്റ്. സംവിധായകരും നടന്മാരും ഉൾപ്പെടെ നിരവധി ആളുകൾ താരത്തിനെ പിന്തുണയുമായെത്തി. നേരത്തെ കോവിഡ് സഹായനിധിയിലേക്ക് താരം വലിയൊരു തുക സംഭാവന നൽകിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments