HomeNewsLatest Newsഅമേരിക്കയിലെ ഏറ്റവും ഉയരമുള്ള അണക്കെട്ടായ 'ഒറോവില്‍'' തകരുമെന്നു മുന്നറിയിപ്പ്; ആളുകളെ ഒഴിപ്പിക്കുന്നു

അമേരിക്കയിലെ ഏറ്റവും ഉയരമുള്ള അണക്കെട്ടായ ‘ഒറോവില്‍” തകരുമെന്നു മുന്നറിയിപ്പ്; ആളുകളെ ഒഴിപ്പിക്കുന്നു

അമേരിക്കയിലെ ഏറ്റവും ഉയരമുള്ള അണക്കെട്ടായ ‘ഒറോവില്‍” തകരുമെന്ന മുന്നറിയിപ്പിനെത്തുടർന്നു പരിസരവാസകളെ അടിയന്തരമായി ഒഴിപ്പിച്ചു തുടങ്ങി. സുരക്ഷാ ഉദ്യോഗസ്ഥരും രക്ഷാപ്രവര്‍ത്തകരും സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്. ഇതിനിടെ, പ്രദേശത്തെ കനത്ത മഴയും മഞ്ഞുവീഴ്ചയും അണക്കെട്ടിലെ ജലത്തിന്റെ അളവ് വന്‍ തോതില്‍ വര്‍ധിപ്പിച്ചു കൊണ്ടിരിക്കുകയാണ്. അണക്കെട്ടിന്റെ സ്പില്‍വേകളില്‍ ഒന്ന് തകരാറിലായതാണ് ആശങ്കയ്ക്ക് ഇടയാക്കിയിരിക്കുന്നത്. അണക്കെട്ട് തകര്‍ന്നാല്‍ യു.എസ് ഉള്‍പ്പെടെ മൂന്ന് രാജ്യങ്ങളില്‍ ഉള്ളവര്‍ക്ക് ഇതിന്റെ ആഘാതം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. 1962ല്‍ നിര്‍മ്മാണ ജോലികള്‍ ആരംഭിച്ച 770 അടി ഉയരമുള്ള അണക്കെട്ടിന്റെ പണി പൂര്‍ത്തിയാക്കിയത് 1968 ലാണ്.

 

 

 

കാലിഫോര്‍ണിയയിലെ ജല അതോറിറ്റിയാണ് അണക്കെട്ടിന്റെ സ്ഥിതി സംബന്ധിച്ച് ആശങ്കാ ജനകമായ ഈ അറിയിപ്പ് പുറത്തുവിട്ടിരിക്കുന്നത്. ദുര്‍ബലമായ എര്‍ത്ത് ഡാമിന്റെ പദ്ധതി പ്രദേശത്ത് 16,000 ത്തില്‍ ഏറെ ആളുകളാണ് താമസിക്കുന്നത്. ഇവരില്‍ നിരവധി ഇന്ത്യന്‍ വംശജരും ഉള്‍പ്പെടുന്നു. സ്പില്‍വേയിലെ കോണ്‍ക്രീറ്റ് വലിയതോതില്‍ നഷ്ടപ്പെട്ടതായി കണ്ടെത്തിയതിനെ തുടര്‍ന്ന് വെള്ളം ചെറിയ അളവില്‍ തുറന്നു വിടാനുള്ള നീക്കവും സുരക്ഷാ ഉദ്യോഗസ്ഥര്‍ തുടങ്ങിയിട്ടുണ്ട്.

ഈ ഭക്ഷണങ്ങൾ ഒരിക്കലും രണ്ടാമത് ചൂടാക്കരുതേ ! മരണം വരെ സംഭവിക്കാം !

ക്യാൻസർ ഒരു അസുഖമല്ല ! മരുന്നുകമ്പനികളുടെ കള്ളത്തരം പൊളിയുന്നു !

നിങ്ങൾ ചോറ് കഴിക്കുന്നത് ഇങ്ങനെയോ ? മരണം ഉടൻ എത്തിയേക്കാം !!

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments