HomeNewsLatest Newsഅദ്ധ്യാപിക വഴക്കു പറഞ്ഞു; തൃശൂര്‍ ചൊവ്വന്നൂരില്‍ രണ്ട് വിദ്യാര്‍ത്ഥിനികള്‍ എലിവിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു

അദ്ധ്യാപിക വഴക്കു പറഞ്ഞു; തൃശൂര്‍ ചൊവ്വന്നൂരില്‍ രണ്ട് വിദ്യാര്‍ത്ഥിനികള്‍ എലിവിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു

അധ്യാപിക വഴക്ക് പറഞ്ഞതിൽ മനം നൊന്ത് തൃശൂര്‍ ചൊവ്വന്നൂരില്‍ രണ്ട് വിദ്യാര്‍ത്ഥിനികള്‍ ആത്മഹത്യക്ക് ശ്രമിച്ചു. വിഷം കഴിച്ച വിദ്യാര്‍ത്ഥിനികളെ കുന്നംകുളം മലങ്കര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാള്‍തീവ്ര പരിചരണ വിഭാഗത്തിലാണ്. വിഷം കഴിച്ചവരില്‍ ഒരു കുട്ടി വീട്ടുകാരോട് വിവരം പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. ഉടന്‍ തന്നെ കുട്ടികളെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഇന്ന് വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. സ്‌കൂളിന് സമീപത്തുള്ള സ്ഥലത്തേക്ക് വെള്ളം കുടിക്കാന്‍ പോകരുതെന്ന് അധ്യാപിക വിദ്യാര്‍ത്ഥിനികള്‍ക്ക് താക്കീത് നല്‍കിയിരുന്നു. ഇത് തെറ്റിച്ച് വിദ്യാര്‍ത്ഥിനികള്‍ വെള്ളം കുടിക്കാന്‍ പോയതിനാണ് അധ്യാപിക ഇരുവരെയും വഴക്കുപറഞ്ഞതെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഇതുമൂലം മനോവിഷമത്തിലായിരുന്നു ഇവർ. ഇരുവരും സമീപത്തെ കടയില്‍ നിന്നും എലിവിഷം വാങ്ങിയതിനു ശേഷം വെള്ളത്തില്‍ കലക്കി കുടിക്കുകയായിരുന്നു എന്നാണ് വിവരം. നിലവിൽ ഇരുവരും അപകടനില തരണം ചെയ്തിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments