HomeNewsLatest Newsഅനുനയന നീക്കം; തുഷാർ വെള്ളാപ്പള്ളി എൻ.ഡി.എ കേരള ഘടകം കൺവീനറായേക്കുമെന്ന് സൂചന

അനുനയന നീക്കം; തുഷാർ വെള്ളാപ്പള്ളി എൻ.ഡി.എ കേരള ഘടകം കൺവീനറായേക്കുമെന്ന് സൂചന

കോഴിക്കോട്: തുഷാർ വെള്ളാപ്പള്ളി എൻ.ഡി.എ കേരള ഘടകം കൺവീനറാകാൻ സാധ്യത. ഇടഞ്ഞുനിൽക്കുന്ന ബി.ഡി.ജെ.എസിനെ അനുനയിപ്പിക്കാനാണ് തുഷാറിനെ കൺവീനറാക്കുന്നത്. ബി.ജെ.പി ദേശീയ പ്രസിഡന്‍റ് അമിത് ഷാ എൻ.ഡി.എ ഘടക കക്ഷികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തുഷാർ വെള്ളാപ്പള്ളിയെ കൺവീനറാക്കാനുള്ള ധാരണയിലെത്തിയത്. പി.സി.തോമസ്, സി.കെ.ജാനു, രാജൻ ബാബു എന്നിവരും ഉന്നതതല സമിതിയിലുണ്ട്.എൻ.ഡി.എ കേരള ഘടകം കൺവീനർ സ്ഥാനം വേണമെന്ന ആവശ്യം ബി.ഡി.ജെ.എസ് നേരത്തേ ഉന്നയിച്ചിരുന്നു. എന്നാൽ ഇതിനെ ബിജെപി എതിർക്കുകയായിരുന്നു. എന്നാൽ എൻ.ഡി.എയിലെ പ്രമുഖ കക്ഷിയായ തങ്ങൾക്കുതന്നെ കൺവീനർ സ്ഥാനം വേണമെന്നായിരുന്നു ബി.ജെ.പി നിലപാട്. ഇക്കാര്യത്തിലാണ് ഇപ്പോൾ തീരുമാനമായിരിക്കുന്നത്. കോഴിക്കോട് നടക്കുന്ന എൻ.ഡി.എ യോഗത്തിനുശേഷം പ്രഖ്യാപനമുണ്ടാകുമെന്നാണ് കരുതുന്നത്.

ആ ബാലാൽസംഗത്തിനു ശേഷം ഞാൻ വിതുമ്പി കരഞ്ഞുപോയി; നടി തപ്‌സി പറയുന്നു !

തിരൂരിൽ ബസ് ക്‌ളീനറിന്റെ ബലാൽസംഗ ശ്രമത്തിൽ നിന്നും പത്താം ക്ലാസ് വിദ്യാർത്ഥിനി രക്ഷപെട്ടത് ഭാഗ്യം കൊണ്ടു മാത്രം !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments