HomeNewsLatest Newsഇതിലും ഭേദം ജനങ്ങളെ ഒറ്റയടിക്ക് കൊല്ലുന്നതല്ലേ?? വായു മലിനീകരണത്തിനെതിരെ ആഞ്ഞടിച്ച് സുപ്രീം കോടതി

ഇതിലും ഭേദം ജനങ്ങളെ ഒറ്റയടിക്ക് കൊല്ലുന്നതല്ലേ?? വായു മലിനീകരണത്തിനെതിരെ ആഞ്ഞടിച്ച് സുപ്രീം കോടതി

വായുമലിനീകരണം തടയാൻ നടപടിയെടുക്കാത്തതിൽ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി. ജനങ്ങളെ എന്തിനാണ്​ ഗ്യാസ് ചേംബറിൽ ജീവിക്കാൻ അനുവദിക്കുന്നത്​. ഇതിലും ഭേദം 15 ബാഗ്​ സ്​ഫോടക വസ്​തുക്കൾ ഉപയോഗിച്ച്​ ഒറ്റയടിക്ക്​ കൊല്ലുന്നതല്ലേയെന്നും കോടതി സോളിസിറ്റർ ജനറലിനോട് ചോദിച്ചു. ജസ്​റ്റിസ്​ അരുൺ മിശ്ര, ജസ്​റ്റിസ്​ ദീപക്​ ഗുപ്​ത എന്നിവരടങ്ങിയ ബെഞ്ചാണ്​ ഹരജി​ പരിഗണിച്ചത്​.

‘വായുമലിനീകരണം മൂലം ദശലക്ഷകണക്കിന്​ ആളുകളുടെ ആയുസു കുറയുകയാണ്​. ജനങ്ങളെ ഇത്തരത്തിലാണോ പരിഗണിക്കേണ്ടത്​. അവർ ശ്വാസംമുട്ടി മരിച്ചോ​ട്ടേ എന്നാണോ? പൗര​ൻമാരുടെ ആയുസ്​ കുറയ്ക്കാൻ ഒരു സർക്കാരിനെയും അനുവദിക്കില്ല’ -ജസ്​റ്റിസ്​ അരുൺ മിശ്ര വിമർശിച്ചു. പരസ്പരം കുറ്റപ്പെടുത്തുന്ന നടപടികൾ ജനം എന്തിന് സഹിക്കണമെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് കോടതി ചോദിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments