HomeNewsLatest Newsഅനിശ്ചിതത്വത്തിന് അവസാനം: എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾ 26ന് തന്നെ

അനിശ്ചിതത്വത്തിന് അവസാനം: എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾ 26ന് തന്നെ

കേരളത്തിൽ എസ്എസ്എൽസി പ്ലസ് ടു പരീക്ഷകൾ മെയ് 26ന് തന്നെ നടക്കും എന്ന് ഉറപ്പായി. ലോക്ക് ഡൗണിനെത്തുടർന്ന് മാറ്റിവച്ച പത്താംക്ളാസ്​, ഹയർ സെക്കൻഡറി പരീക്ഷകൾ നിബന്ധനകളോടെ ​നടത്താൻ കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് അനുമതി നൽകിയതോടെയാണ് കേരളത്തിലെ അനിശ്ചിതത്വതിന് അവസാനമായത്.

എസ്എസ്എൽസി പ്ലസ് ടു പരീക്ഷ തീയതികളിൽ മാറ്റമില്ലെന്ന് ചൊവ്വാഴ്ച പറഞ്ഞ മുഖ്യമന്ത്രി എന്നാൽ ഇന്നലെ രാവിലെ പരീക്ഷ മാറ്റി വെക്കുന്നതായി അറിയിച്ചു. ഇതിനിടെ കേന്ദ്ര അനുമതി കിട്ടിയതോടെ പരീക്ഷ തീയതിയിൽ മാറ്റമില്ലെന്ന് പിന്നീട് തിരുത്തുകയായിരുന്നു. കേന്ദ്ര നിർദ്ദേശം ജൂൺ ആദ്യവാരത്തോടെ വരുമെന്നും അതിനുശേഷം മാത്രമേ പരീക്ഷ നടത്തുകയുള്ളൂ എന്നുമായിരുന്നു മുഖ്യമന്ത്രി രാവിലെ പറഞ്ഞത്. എന്നാൽ അനുമതി നൽകിക്കൊണ്ടുള്ള കേന്ദ്ര ത്തിന്റെ മാർഗ്ഗനിർദ്ദേശം ഉച്ചയോടെ പുറത്തിറങ്ങി. തുടർന്ന് പരീക്ഷകൾ 26 മുതൽ 30 വരെ നടത്തുമെന്ന് മുഖ്യമന്ത്രി വൈകുന്നേരം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments