HomeAround Keralaഫേസ്ബുക്ക് ഗ്രൂപ്പുകളിൽ സ്വയം പരിചയപ്പെടുത്തുന്നവർ ഒന്നു സൂക്ഷിച്ചോളൂ: ഇത് സൈബർഡോമിന്റെ മുന്നറിയിപ്പ് !

ഫേസ്ബുക്ക് ഗ്രൂപ്പുകളിൽ സ്വയം പരിചയപ്പെടുത്തുന്നവർ ഒന്നു സൂക്ഷിച്ചോളൂ: ഇത് സൈബർഡോമിന്റെ മുന്നറിയിപ്പ് !

ഇത് ഫേസ് ബുക്ക് ഗ്രൂപ്പുകളുടെ കാലമാണ്. അടുത്തിടെ പുതുതായി ഇറങ്ങിയ ചില ഫേസ്ബുക്ക് ഗ്രൂപ്പുകളിൽ സ്വയം പരിചയപ്പെടുത്തി ഉള്ള പോസ്റ്റുകൾ ധാരാളമായി കണ്ടുവരുന്നുണ്ട്. എന്നാൽ ഇതിനു പിന്നിൽ ഒളിഞ്ഞിരിക്കുന്ന വലിയൊരു അപകടത്തെക്കുറിച്ച് മുന്നറിയിപ്പു നൽകുകയാണ് സൈബർഡോം. ഫേസ്ബുക്ക് കൂട്ടായ്മകളിൽ വ്യക്തി വിവരങ്ങൾ പങ്കുവെക്കുന്നതിനെതിരെയാണ് കോഴിക്കോട് സൈബർഡോമിന്റെ മുന്നറിയിപ്പ്. ഇത് സംബന്ധിച്ച് സൈബർഡോമിന്റെ ഫേസ്ബുക്ക് അക്കൗണ്ടിലാണ് സന്ദേശം വന്നിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

⇨ സോഷ്യൽ മീഡിയ പബ്ലിക് ഗ്രൂപ്സ്‌ ഒരു അവലോകനം ..
⇨ പബ്ലിക് ഗ്രൂപ്പിൽ എങ്ങനെ പെരുമാറണമെന്ന് ഓരോ ഗ്രൂപ്പ് അഡ്‌മിൻസും എഴുതി വെക്കാറുണ്ട്.ഒരു പരിധി വരെ എല്ലാവരും അത് അനുസരിക്കാറുമുണ്ട്‌ .

പല പല പേരിലുള്ള ഒരുപാടു ⭐⭐⭐K ഉം ,⭐⭐⭐M ഉം മെമ്പേഴ്സും ഉള്ള ഗ്രൂപ്പുകൾ സോഷ്യൽ മീഡിയയിൽ സജീവമാണ് .ഇങ്ങനെ ഉള്ള ഗ്രൂപ്പിൽ പുതിയതായി ജോയിൻ ചെയുന്ന ആളുകളുടെ ഇൻട്രൊഡക്ഷൻ പോസ്റ്റുകൾ ശ്രദ്ധയിൽ പെട്ടതുകൊണ്ടാണ് സൈബർഡോം കോഴിക്കോട് ഈ പോസ്റ്റ് ചെയ്യുന്നത്.

നിങ്ങൾക്ക് ഒരു പരിചയവും ഇല്ലാത്ത ഒരുപാടു പേരുടെ ഒരു കൂട്ടമാണ് ആ സ്പേസ് .നിങ്ങളുടെ ഇൻട്രൊഡക്ഷൻ പോസ്റ്റുകൾ വഴി നിങ്ങളെ കുറിച്ചുള്ള എന്തെല്ലാം വിവരങ്ങൾ ആണ് നിങ്ങൾ ഷെയർ ചെയ്യുന്നത്‌ എന്ന് നിങ്ങൾ മനസിലാക്കണം.

നിങ്ങളുടെഫോട്ടോ,പേര് ,സ്ഥലം ,ജോലി ,പ്രായം ,തുടങ്ങി ഫോൺനമ്പറും ,ഇമെയിൽ ഐഡി വരെ ഷെയർ ചെയ്യുന്ന ആൾക്കാർ ഉണ്ട് .പല സൈബർ ക്രൈമിലും സൈബർ ക്രിമിനലുകൾ ഉപയോഗിക്കുന്ന വിവരങ്ങൾ ഇങ്ങനേ ശേഖരിക്കുന്നത് ആണ്.
ഒരാളെ കുറിച്ചുള്ള വിവരങ്ങൾ അയാൾക്ക്‌ പ്രധാനപ്പെട്ടത്‌ ആവണമെന്നില്ല എന്നാൽ മറ്റൊരാൾക്കു (സൈബർ ക്രിമിനലുകൾ ) അത് വളരെ പ്രധാനപെട്ടതാവും.

ഇങ്ങനെ നിങ്ങൾ ഗ്രൂപ്പിൽ ഷെയർ ചെയ്യുന്ന കാര്യങ്ങൾ ആ ഗ്രൂപ്പിൽ ഉള്ള നിങ്ങൾ അറിയാത്ത ലോകത്തു എവിടേയോ ഇരിക്കുന്ന ആരോ ഒരാൾ ദുരുപയോഗം ചെയ്താൽ അത് നിങ്ങൾക്ക് ദോഷം ചെയ്യും. അതുകൊണ്ടു ഓരോ പോസ്റ്റും ഷെയർ ചെയ്യുമ്പോൾ നിങ്ങളുടെ എന്തെല്ലാം വിവരങ്ങൾ പബ്ലിക് ആവുന്നുണ്ടന്ന് മനസിലാക്കി ചെയ്യുക.

⇨ സോഷ്യൽ മീഡിയ പബ്ലിക് ഗ്രൂപ്സ്‌ ഒരു അവലോകനം ..⇨ പബ്ലിക് ഗ്രൂപ്പിൽ എങ്ങനെ പെരുമാറണമെന്ന് ഓരോ ഗ്രൂപ്പ് അഡ്‌മിൻസും എഴുതി…

Posted by Cyberdome Kozhikode on Thursday, 14 May 2020
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments