HomeNewsLatest Newsഓൺലൈനിൽ വാങ്ങിയ കരോക്കെ മൈക്ക് പൊട്ടിത്തെറിച്ചു; പാടിക്കൊണ്ടിരുന്ന ആറുവയസുകാരിക്ക് ഗുരുതര പരിക്ക്; സംഭവം പാലക്കാട്

ഓൺലൈനിൽ വാങ്ങിയ കരോക്കെ മൈക്ക് പൊട്ടിത്തെറിച്ചു; പാടിക്കൊണ്ടിരുന്ന ആറുവയസുകാരിക്ക് ഗുരുതര പരിക്ക്; സംഭവം പാലക്കാട്

പാലക്കാട്ഓൺലൈനിൽ വാങ്ങിയ കരോക്കെ മൈക്ക് പൊട്ടിത്തെറിച്ച്‌ പാടിക്കൊണ്ടിരുന്ന ആറുവയസുകാരിക്ക് ഗുരുതര പരിക്ക്. ചൈനീസ് നിര്‍മിത കരോക്കെ മൈക്ക് ആണ് പൊട്ടിത്തെറിച്ചത്. കല്ലടിക്കോട് സ്വദേശി ഫിറോസ് ബാബുവിന്റെ മകള്‍ ഫില്‍സയാണ് പാട്ടുപാടുന്നതിനിടെ മൈക്ക് പൊട്ടിത്തെറിച്ചത്. കുട്ടി കരോക്കെ പാടുന്നത് സ്വയം മൊബൈലില്‍ വിഡിയോ എടുക്കുന്നുണ്ടായിരുന്നു. പാടുന്നതിനിടെ മൈക്കില്‍ നിന്നുള്ള ശബ്ദം നിന്നുപോവുകയും നിമിഷങ്ങള്‍ക്കുള്ളില്‍ പൊട്ടിത്തെറിക്കുകയുമായിരുന്നു. ചൈനീസ് നിര്‍മിത മൈക്ക് എന്നല്ലാതെ നിര്‍മാണ കമ്പനിയുടെ പേര് ഓണ്‍ലൈനില്‍ നിന്ന് വാങ്ങിയ മൈക്കിലില്ല. അതിനാൽ പരാതി നൽകാൻ പോലും കഴിയുന്നില്ലെന്ന് കുടുംബം പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments