HomeUncategorizedതൊഴിൽ അന്വേഷകർക്ക് കേന്ദ്രത്തിന്റെ സമ്മാനം ! തൊഴിൽ തേടുന്നവർക്ക് ഏകീകൃത ആപ്പുമായി സർക്കാർ; പ്ലേ സ്റ്റോറിൽ...

തൊഴിൽ അന്വേഷകർക്ക് കേന്ദ്രത്തിന്റെ സമ്മാനം ! തൊഴിൽ തേടുന്നവർക്ക് ഏകീകൃത ആപ്പുമായി സർക്കാർ; പ്ലേ സ്റ്റോറിൽ ലഭിക്കും

തൊഴില്‍ കണ്ടെത്താനും, സംരഭകത്വ അവസരങ്ങള്‍ക്കും പുതിയ ഒടിടി പ്ലാറ്റ്ഫോമുമായി കേന്ദ്ര സര്‍ക്കാര്‍. ‘സ്‌കില്‍ ഇന്ത്യ ഡിജിറ്റല്‍’ എന്ന ഡിജിറ്റല്‍ പ്ലാറ്റ്ഫോമാണ് യുവാക്കളുടെ കാര്യക്ഷമതയ്ക്കും വികസനത്തിനുമായി കൊണ്ടുവന്നിരിക്കുന്നത്. ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ഈ ആപ്ലിക്കേഷൻ ലഭ്യമാണ്. ഹിന്ദി, ഇംഗ്ലീഷ് ഭാഷകളില്‍ മാത്രമല്ല, പ്രാദേശിക ഭാഷകളിലും സ്കില്‍ ഇന്ത്യയുടെ സേവനം പ്രയോജപ്പെടുത്താം.

കേന്ദ്ര ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫര്‍മേഷൻ ടെക്‌നോളജി സഹമന്ത്രിയും കേന്ദ്ര നൈപുണ്യ വികസന, സംരംഭകത്വ സഹമന്ത്രിയുമായ രാജീവ് ചന്ദ്രശേഖറുടെ സാന്നിധ്യത്തിലാണ് ആപ്പ് പുറത്തിറക്കിയത്. സാധാരണക്കാര്‍ക്ക് നേട്ടം ലഭിക്കുന്ന രീതിയിലാണ് Skill India Digital ആപ്പ് അവതരിപ്പിച്ചിട്ടുള്ളത്. സംരംഭങ്ങള്‍ക്ക് പിന്തുണ നല്‍കാനും, ഗുണനിലവാരമുള്ള നൈപുണ്യ വികസനത്തിനും തൊഴില്‍ അവസരങ്ങള്‍ അറിയിക്കുന്നതിനും ഈ ഡിജിറ്റല്‍ പ്ലാറ്റ്ഫോം സഹായിക്കും.

തൊഴിലവസരങ്ങള്‍ കണ്ടെത്തുന്നത് കൂടാതെ, നൈപുണ്യ പരിശീലനവും ഇതിലൂടെ ലഭിക്കുന്നതാണ്. ഇന്ത്യയിലെ 42,623 കേന്ദ്രങ്ങളില്‍ നിന്നുള്ള 264-ലധികം നൈപുണ്യ കോഴ്സുകള്‍ Skill India ആപ്പില്‍ ലഭ്യമായിരിക്കും. ഇന്ത്യയുടെ പ്രാദേശിക ഭാഷകളിലും സേവനം ലഭ്യമാണ്. എന്നാല്‍ ആപ്പ് ഉപയോഗിക്കുന്നവരുടെ വിശ്വാസ്യത ഉറപ്പാക്കുന്നതിന് ആധാര്‍ അടിസ്ഥാനമാക്കിയുള്ള eKYC ആക്‌സസ് ഇതില്‍ ലഭിക്കുന്നതാണ്.

കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ ഡിജിറ്റല്‍ പ്ലാറ്റ്ഫോമാണെങ്കിലും സംസ്ഥാന സര്‍ക്കാരില്‍ നിന്നുള്ള അറിയിപ്പുകളും ഇതില്‍ ലഭിക്കുന്നതാണ്. കേന്ദ്രത്തിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും വിവിധ വകുപ്പുകള്‍ ആരംഭിക്കാൻ പോകുന്ന എല്ലാ പരിശീലന പരിപാടികളും Skill Indiaയില്‍ ഉള്‍ക്കൊള്ളുന്നു. ഇങ്ങനെ ഏകീകൃതമായി വിവരങ്ങള്‍ പങ്കുവയ്ക്കാനുള്ള ഒരു പ്ലാറ്റ്ഫോമാണ് ലഭിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments