HomeNewsLatest Newsവീണ്ടും വോട്ടിങ് യന്ത്രം പണിമുടക്കി; റീ പോളിംഗിലും പാളിച്ച

വീണ്ടും വോട്ടിങ് യന്ത്രം പണിമുടക്കി; റീ പോളിംഗിലും പാളിച്ച

മലപ്പുറം:  തദ്ദേശതിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിനിടെ വോട്ടിങ് യന്ത്രങ്ങൾ പണിമുടക്കിയതിനെത്തുടർന്നു മലപ്പുറം ജില്ലയിലെ 27 പഞ്ചായത്തുകളിലെ 105 ബൂത്തുകളിലും തൃശൂർ ജില്ലയിലെ ഒൻപതു ബൂത്തുകളിലും റീ പോളിങ് ആരംഭിച്ചു. മലപ്പുറം ജില്ലയിൽ രാവിലെ മുതൽ തന്നെ വോട്ടർമാരുടെ നീണ്ടനിരയാണുള്ളത്. മലപ്പുറത്ത് രണ്ട് റീപോളിങ് കേന്ദ്രങ്ങളിൽ വോട്ടിങ് മെഷീൻ തകരാറിലായി. തൃശൂർ കയ്പമംഗലം നാലാം വാർഡിലും മെഷീൻ തകരാറിലായി.

ഇന്നലെ രാവിലെ പരീക്ഷണാടിസ്ഥാനത്തിൽ വോട്ടിങ് നടത്തിയപ്പോൾത്തന്നെ ചിലയിടങ്ങളിൽ യന്ത്രങ്ങൾ കേടായിരുന്നു. തുടർന്ന്, പുതിയ യന്ത്രങ്ങളെത്തിച്ചെങ്കിലും അവയും തകരാറിലായതോടെ ഉദ്യോഗസ്ഥർ കുടുങ്ങി. പകരം കരുതിയ യന്ത്രങ്ങളും തീർന്നതോടെ മലപ്പുറം കലക്ടറേറ്റിൽ നിന്നു ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്കു യന്ത്രങ്ങൾ കൊണ്ടുപോയി. മൂന്നു മണിക്കൂറിലധികം വൈകി വോട്ടിങ് തുടങ്ങിയ സ്ഥലങ്ങളിൽ രാത്രി ഏഴുവരെ വോട്ട് ചെയ്യാൻ അവസരം കൊടുത്തതു നേതാക്കളുടെ ആവശ്യപ്രകാരമാണ്. വോട്ടിങ് മുടങ്ങിയ 105 ബൂത്തുകളിൽ ഇന്നു വീണ്ടും വോട്ടെടുപ്പ് നടത്താനും ഒടുവിൽ തീരുമാനമാവുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments