HomeNewsLatest Newsവാൻ വെള്ളക്കെട്ടിലേക്ക് മറിഞ്ഞ് അപകടം; മരണം ഏഴായി

വാൻ വെള്ളക്കെട്ടിലേക്ക് മറിഞ്ഞ് അപകടം; മരണം ഏഴായി

തൃശൂർ:എറണാകുളം-പാലക്കാട് ദേശീയ പാതയ്ക്ക് സമീപം ടാറ്റാ സുമോ വാൻ വെള്ളക്കെട്ടിലേക്ക് മറിഞ്ഞ് 7 പേർ മരിച്ചു. പാലക്കാട് ആലത്തൂർ സ്വദേശി ഇസ്മയിലും കുടുംബവുമാണ് അപകടത്തിൽപ്പെട്ടത്. പുലർച്ചെ മൂന്നു മണിക്കാണ് അപകടം ഉണ്ടായതെന്നാണ് സമീപവാസികൾ പറയുന്നത്. ഇവർ സഞ്ചരിച്ചിരുന്ന വാഹനം വെള്ളക്കെട്ടിലേക്ക് മറിഞ്ഞാണ് അപകടം.

എറണാകുളം ഭാഗത്തു നിന്നും തൃശൂർ ഭാഗത്തേക്ക് പോവുകയായിരുന്ന വാൻ നന്തിക്കരയ്ക്കു സമീപം ഒരു വളവിൽ വച്ച് വാൻ ഇടതുവശത്തെ വെള്ളക്കെട്ടിലേക്ക് മറിയുകയായിരുന്നു. പൊലീസും നാട്ടുകാരും രക്ഷാപ്രവർത്തനത്തിന് എത്തുമ്പോൾ വാൻ പൂർണമായും വെള്ളവും ചെളിയും നിറഞ്ഞ പാടത്ത് മുങ്ങി കിടക്കുകയായിരുന്നു. ഇതിൽ നിന്നും ആദ്യം പുറത്തെടുത്ത കുട്ടിയുടെ ജീവൻ മാത്രമാണ് രക്ഷിക്കാനായത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments