HomeNewsLatest Newsകള്ളപ്പണം വെളുപ്പിക്കുന്ന റാക്കറ്റിലെ മുഖ്യകണ്ണിയായ റിസർവ്​ ബാങ്ക്​ ഉദ്യോഗസ്ഥൻ അറസ്​റ്റിൽ; വെളുപ്പിച്ചത് ഒന്നരക്കോടി !

കള്ളപ്പണം വെളുപ്പിക്കുന്ന റാക്കറ്റിലെ മുഖ്യകണ്ണിയായ റിസർവ്​ ബാങ്ക്​ ഉദ്യോഗസ്ഥൻ അറസ്​റ്റിൽ; വെളുപ്പിച്ചത് ഒന്നരക്കോടി !

ഒന്നര കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ച റാക്കറ്റിലെ മുഖ്യകണ്ണിയായ
റിസർവ്​ ബാങ്ക്​ ഉദ്യോഗസ്ഥൻ അറസ്​റ്റിൽ. ആർ.ബി.​െഎയുടെ സീനിയർ സ്​പെഷ്യൽ അസിസ്​റ്റൻറായ കെ.മൈക്കൽ ആണ്​ അറസ്​റ്റിലായത്​. മൈക്കൽ സി.ബി.​െഎ നടത്തിയ അന്വേഷണത്തിൽ കുടുങ്ങുകയായിരുന്നു. ബംഗളൂരു നഗരത്തിൽ കള്ളപ്പണം വെളുപ്പിക്കുന്ന എട്ടംഗ റാക്കറ്റിനെ എൻ​േഫാഴ്​സ്​മെൻറ്​ ഡയറക്​​ടറേറ്റ്​ പിടികൂടിയിരുന്നു. 93 ലക്ഷം രൂപയുടെ പുതിയ നോട്ടുകളാണ്​ അവരിൽ നിന്ന്​ പിടിച്ചെടുത്തത്​. റാക്കറ്റുമായി ബന്ധപ്പെട്ട്​ എട്ടുപേരെ എൻഫോഴ്​സ്​മെൻറ്​ അറസ്​റ്റ്​ ചെയ്​തിരുന്നു.

 

 
5.7 കോടിയുടെ പുതിയ നോട്ടുകളുമായി അറസ്​റ്റ്​ ചെയ്യപ്പെട്ട സർക്കാർ എഞ്ചിനിയർ എസ്​.സി ജയചന്ദ്രയുടെ ബന്ധുവാണ്​ അറസ്​റ്റിലായവരിൽ ഒരാൾ. ഇതെ തുടർന്ന്​ പുതിയ നോട്ടുകളുടെ ഉറവിടം സംബന്ധിച്ച്​ സി.ബി.​െഎ നടത്തിയ അന്വേഷണത്തിലാണ്​ ആർ.ബി.​െഎ ഉദ്യോഗസ്ഥൻ അറസ്​റ്റിലായത്​. ആവശ്യക്കാരെന്ന വ്യാജേന ചെന്നാണ്​ കള്ളപ്പണം വെളുപ്പിക്കുന്നവരെ എൻഫോഴ്​സ്​മെൻറ്​ ഉദ്യോഗസ്​ഥർ പിടികൂടിയത്​. 15 മുതൽ 35 ശതമാനം വരെ കമ്മീഷൻ കൈപ്പറ്റിയാണ്​ ഇടനിലക്കാരായ ഇവർ കള്ളപ്പണം ​വെളുപ്പിച്ച്​ നൽകിയിരുന്നത്​.

ദൈവം ഉണ്ടെന്നതിനു തെളിവുമായി ന്യുയോര്‍ക്കിലെ ശാസ്ത്രജ്ഞർ !

അമ്മ കാമുകനൊപ്പം കറങ്ങാൻ പോയി; പൂട്ടിയിട്ട വീട്ടിൽ 9 ദിവസം പട്ടിണി കിടന്ന പിഞ്ചുകുഞ്ഞിനു ദാരുണാന്ത്യം !

ഇവിടെ കുട്ടികളെ പഠിപ്പിക്കുന്ന രീതി കണ്ടാൽ ഞെട്ടും ! വീഡിയോ കാണാം

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments