HomeNewsLatest Newsഈമെയിലിന്റെ ഉപജ്ഞാതാവ് റേ ടോംലിൻസൺ അന്തരിച്ചു

ഈമെയിലിന്റെ ഉപജ്ഞാതാവ് റേ ടോംലിൻസൺ അന്തരിച്ചു

ഈമെയിലിന്റെ ഉപജ്ഞാതാവും, ഈമെയില്‍ പ്രതീകമായ @ ചിഹ്നത്തിന്റെ അവതാരകനുമായ റേ ടോംലിന്‍സണ്‍ (74 ) ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. ഇന്റര്‍നെറ്റിന്റെ മുന്‍ഗാമിയായ ‘അര്‍പനെറ്റി’ ( ARPANET ) ലെ ആശയവിനിമയ ഉപാധിയെന്ന നിലയ്ക്ക് 1971 ലാണ് ഈമെയില്‍ പ്രോഗ്രാം ടോംലിന്‍സണ്‍ അവതരിപ്പിച്ചത്. ‘ടെക്‌നോളജി രംഗത്ത് പുതു യുഗപ്പിറവിക്ക് കാരണമായ വ്യക്തിയായിരുന്നു റേ’, അദ്ദേഹത്തിന്റെ മരണം സ്ഥിരീകരിച്ചുകൊണ്ട് ‘റേത്തിയോണ്‍’ ( Raytheon ) കമ്പനി വക്താവ് മൈക്ക് ദോബിള്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. ശനിയാഴ്ച രാവിലെയായിരുന്നു അന്ത്യം. ഹൃദയാഘാതമായിരുന്നു മരണകാരണമെന്ന് കരുതുന്നു. ടെക് ലോകം ദുഖത്തോടെയാണ് ടോംലിന്‍സണിന്റെ വിയോഗത്തോട് പ്രതികരിച്ചത്. ‘വളരെ സങ്കടകരമായ വാര്‍ത്ത. റേ ടോംലിന്‍സണ്‍ അന്തരിച്ചു’-‘ഇന്റര്‍നെറ്റിന്റെ പിതാവെ’ന്ന വിശേഷണം പേറുന്ന വിന്റ് സെര്‍ഫ് ട്വിട്ടരിൽ പറഞ്ഞു.

LIKE

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments