HomeNewsLatest Newsസൗജന്യ റേഷൻ വിതരണം ഏപ്രിൽ 1 മുതൽ: തിരക്ക് ഒഴിവാക്കാൻ ഏർപ്പെടുത്തിയ ക്രമീകരണം ഇങ്ങനെ:

സൗജന്യ റേഷൻ വിതരണം ഏപ്രിൽ 1 മുതൽ: തിരക്ക് ഒഴിവാക്കാൻ ഏർപ്പെടുത്തിയ ക്രമീകരണം ഇങ്ങനെ:

കേരളത്തിൽ സൗ​ജ​ന്യ റേ​ഷ​ൻ വി​ത​ര​ണം ഏപ്രിൽ 1നു തു​ടങ്ങു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. റേ​ഷ​ൻ ക​ട​ക​ളി​ൽ തി​ര​ക്ക് ഒ​ഴി​വാ​ക്കാ​ൻ പ്ര​ത്യേ​ക ക്ര​മീ​ക​ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്ന് അ​ദ്ദേ​ഹം അ​റി​യി​ച്ചു. . മു​തി​ർ​ന്ന പൗ​ര​ൻ​മാ​ർ, വീ​ടു​ക​ളി​ൽ ത​നി​ച്ച് താ​മസി​ക്കു​ന്ന​വ​ർ, ശാ​രീ​രി​ക അ​വ​ശ​ത​ക​ൾ നേ​രി​ടു​ന്ന​വ​ർ തു​ട​ങ്ങി​യ​വ​ർ​ക്കാ​ണ് റേ​ഷ​ൻ വീ​ടു​ക​ളി​ൽ എ​ത്തി​ച്ചു ന​ൽ​കു​ക​യെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.

അ​ഞ്ച് ദി​വ​സം കൊ​ണ്ട് സൗ​ജ​ന്യ റേ​ഷ​ൻ വി​ത​ര​ണം പൂ​ർ​ത്തി​യാ​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. ഈ ​ദി​വ​സ​ങ്ങ​ളി​ൽ റേ​ഷ​ൻ വാ​ങ്ങാ​ൻ ക​ഴി​യാ​ത്ത​വ​ർ​ക്ക് പി​ന്നീ​ട് വാ​ങ്ങാ​നു​ള്ള അ​വ​സ​ര​വും ഉ​ണ്ടാ​വും.

ഏ​പ്രി​ൽ ഒ​ന്നി​ന് പൂ​ജ്യം, ഒ​ന്ന് എ​ന്നീ അ​ക്ക​ങ്ങ​ളി​ൽ അ​വ​സാ​നി​ക്കു​ന്ന കാ​ർ​ഡ് ന​ന്പ​റു​ക​ൾ ഉ​ള്ള​വ​ർ​ക്കാ​വും സൗ​ജ​ന്യ റേ​ഷ​ൻ വി​ത​ര​ണം ചെ​യ്യു​ക. ഏ​പ്രി​ൽ ര​ണ്ടി​ന് ര​ണ്ട്, മൂ​ന്ന് അ​ക്ക​ങ്ങ​ളി​ൽ അ​വ​സാ​നി​ക്കു​ന്ന കാ​ർ​ഡ് ന​ന്പ​റു​ക​ൾ, ഏ​പ്രി​ൽ മൂ​ന്നി​ന് നാ​ല്, അ​ഞ്ച് അ​ക്ക​ങ്ങ​ളി​ൽ അ​വ​സാ​നി​ക്കു​ന്ന കാ​ർ​ഡ് ന​ന്പ​റു​ക​ൾ, ഏ​പ്രി​ൽ നാ​ലി​ന് ആ​റ്, ഏ​ഴ് അ​ക്ക​ങ്ങ​ളി​ൽ അ​വ​സാ​നി​ക്കു​ന്ന കാ​ർ​ഡ് ന​ന്പ​റു​ക​ൾ, ഏ​പ്രി​ൽ അ​ഞ്ചി​ന് എ​ട്ട്, ഒ​ന്പ​ത് അ​ക്ക​ങ്ങ​ളി​ൽ അ​വ​സാ​നി​ക്കു​ന്ന കാ​ർ​ഡ് ന​ന്പ​ർ ഉ​ള്ള​വ​ർ എ​ന്നി​ങ്ങ​നെ​യു​ള്ള ക്ര​മ​ത്തി​ൽ സൗ​ജ​ന്യ റേ​ഷ​ൻ വാ​ങ്ങാം.

ഒ​രു റേ​ഷ​ൻ ക​ട​യി​ൽ അ​ഞ്ചു​പേ​രെ മാ​ത്ര​മാ​വും ഒ​രു സ​മ​യ​ത്ത് അ​നു​വ​ദി​ക്കു​ക. ബു​ദ്ധി​മു​ട്ടു​ക​ൾ ഒ​ഴി​വാ​ക്കു​ന്ന ത​ര​ത്തി​ലു​ള്ള ക്ര​മീ​ക​ര​ണം ഒ​രു​ക്കാ​ൻ തദ്ദേശ സ്ഥാ​പ​ന​ങ്ങ​ളു​ടെ ഇ​ട​പെ​ട​ൽ ഉ​ണ്ടാ​വും

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments