HomeNewsLatest Newsതിരക്കഥാകൃത്ത് ടി എ റസാഖ് ഇനി ഓർമ്മ; സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ

തിരക്കഥാകൃത്ത് ടി എ റസാഖ് ഇനി ഓർമ്മ; സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ

കോഴിക്കോട്: പ്രശസ്ത തിരക്കഥാകൃത്ത് ടി എ റസാഖ് ഇനി ഓർമ്മ മാത്രം. റസാഖിന്റെ മൃതദേഹം പന്ത്രണ്ടേ മുക്കാലോടെ കെണ്ടോട്ടി തുറയ്ക്കല്‍ ജുമാമസ്ജിദിലെ ഖബറിസ്ഥാനില്‍ ഔദ്യോഗിക ബഹുമതികളോടെ സംസ്‌ക്കരിച്ചു. കലാ കായിക സാംസ്‌ക്കാരിക രംഗത്തെ അനേകം പ്രമുഖര്‍ റസാഖിന് അന്ത്യാഞ്ജലി അര്‍പ്പിക്കാനായി എത്തി. കൊണ്ടോട്ടി മൊയിന്‍കുട്ടി വൈദ്യര്‍ സ്മാരകത്തില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷമായിരുന്നു അന്തിമ വിശ്രമത്തിനായി ജുമാമസ്ജിദിലേക്ക് കൊണ്ടുപോയത്.

 

 

റസാഖിന്റെ മരിച്ച വിവരം പുറത്തുവന്നിട്ടും കോഴിക്കോട്ടെ കലാസന്ധ്യയുമായി മുന്നോട്ട് പോകാനുള്ള താരസംഘടനയുടെ തീരുമാനവും വിവാദമായിട്ടുണ്ട്. രൂക്ഷമായ പ്രതികരണവുമായി സംവിധായകന്‍ അലി അക്ബര്‍ രംഗത്ത വരികയും ചെയ്തു. ഈ അവസരത്തില്‍ താരങ്ങള്‍ കൂത്ത് നടത്തിയത് ശരിയായില്ല എന്ന് അലിഅക്ബര്‍ പറഞ്ഞു. റസാഖിന്റെ ചികിത്സാര്‍ത്ഥമായിരുന്നു പരിപാടി സംഘടിപ്പിക്കപ്പെട്ടതെന്നാണ് താര സംഘടനയുടെ വിശദീകരണം.

 

 
കരള്‍ രോഗത്തെ തുടര്‍ന്ന കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന റസാഖ് ഇന്നലെ രാത്രിയോടെയാണ് മരണത്തിന് കീഴടങ്ങിയത്. മലയാളത്തില്‍ ഒട്ടേറെ സിനിമകള്‍ക്ക് തിരക്കഥ ഒരുക്കിയ അദ്ദേഹത്തിന് നാലു തവണ കേരളസര്‍ക്കാരിന്റെ പുരസ്‌ക്കാരം ലഭിച്ചിരുന്നു. മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം തുടങ്ങി സിനിമാ രംഗത്തെ പ്രമുഖ നടന്മാര്‍ക്ക് പുറമേ സംവിധായകരായ കമല്‍, സിബി മലയില്‍ തുടങ്ങിയവരും സാംസ്‌ക്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖരും സാധാരണക്കാരുമായി നൂറുകണക്കിന് ആള്‍ക്കാരാണ് അന്ത്യാഞ്ജലി അര്‍പ്പിക്കാനായി എത്തിയത്.

വേദനിച്ചു നിലവിളിക്കുമ്പോഴും ഉച്ചത്തിൽ പ്രാർത്ഥന മാത്രം; കൊല്ലത്ത് നാട്ടുകാർ മോചിപ്പിച്ച പെൺകുട്ടി പറയുന്നു….

ഒന്നുകിൽ പണം തിരികെ തരിക; അല്ലെങ്കിൽ ഭാര്യയെ….. ഭർത്താവിന്റെ കൂട്ടുകാരൻ പറഞ്ഞതിങ്ങനെ !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments