HomeNewsLatest Newsമാര്‍പാപ്പയുടെ യു എ ഇ സന്ദര്‍ശനത്തിനു സമാപനം; തുറന്നിട്ടത് സാഹോദര്യത്തിന്റെ പുതിയ വാതിൽ

മാര്‍പാപ്പയുടെ യു എ ഇ സന്ദര്‍ശനത്തിനു സമാപനം; തുറന്നിട്ടത് സാഹോദര്യത്തിന്റെ പുതിയ വാതിൽ

മാര്‍പാപ്പയുടെ ദ്വദിന യു എ ഇ സന്ദര്‍ശനം സമാപിച്ചു. സഹകരണം, സഹവര്‍ത്തിത്വം, പരസ്പര ബഹുമാനം എന്നിവ വളര്‍ത്താന്‍ മാര്‍പാപ്പയുടെ സന്ദര്‍ശനം സഹായകമാകുമെന്ന് യു എ ഇ സര്‍ക്കാര്‍ വ്യക്തമാക്കി. മാനവ സാഹോദര്യ ഉടമ്ബടിയില്‍ ഈജിപ്ത് അല്‍ അസ്ഹര്‍ ഗ്രാന്‍ഡ് ഇമാം ഡോ. അഹ്മദ് അല്‍ ത്വയ്യിബുമായി മാര്‍പാപ്പ ഒപ്പുവെച്ചതാണ് സന്ദര്‍ശനത്തിലെ സവിശേഷ ഏടുകളിലൊന്ന്.

എല്ലാം വിഭാഗം ജനങ്ങളും തമ്മില്‍ സാഹോദര്യം വളര്‍ത്തുക, സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കുക, പാവപ്പെട്ടവരെ സഹായിക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ളതാണ് ഉടമ്ബടി. ഫൗണ്ടേഴ്‌സ് മെമ്മോറിയലില്‍ നടന്ന ചടങ്ങിലാണ് ഉടമ്ബടി ഒപ്പുവച്ചത്.
യമന്‍, സിറിയ, ഇറാഖ്, ലിബിയ, എന്നിവിടങ്ങളിലെ സംഘര്‍ഷങ്ങളെ കുറിച്ച്‌ ഇവിടെ നടന്ന മാനവ സാഹോദര്യ സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ പ്രസംഗത്തില്‍ മാര്‍പാപ്പ പരാമര്‍ശിച്ചു. യുദ്ധം ദുരിതത്തിനു മാത്രമാണ് കാരണമാവുകയെന്നും ആയുധങ്ങള്‍ മരണമല്ലാതെ മറ്റൊന്നും കൊണ്ടുവരില്ലെന്നും അദ്ദേഹം പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments