ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് അധിക സുരക്ഷയുമായി വാട്സ് ആപ്പിന്റെ പുതിയ ഫീച്ചര്‍ എത്തി

11

ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് സുരക്ഷ വര്‍ധിപ്പിച്ച്‌ വാട്സ്‌ആപ്പിന്റെ പുതിയ ഫീച്ചര്‍ അവതരിപ്പിച്ചു. ഫെയ്സ് ഐഡി, ടച്ച്‌ ഐഡി എന്നിവ ഉപയോഗിച്ച്‌ വാട്സ്‌ആപ് ലോക്ക് ചെയ്യുന്ന ഫീച്ചറാണ് അവതരിപ്പിച്ചത്. 2.19.20 വേര്‍ഷന്‍ വാട്സ്‌ആപ് അപ്ഡേഷനുളള ഫോണുകളിലാണ് ഇത് ലഭ്യമാകുക. ആപ്പിളിന്റെ ആപ് സ്റ്റോറില്‍ ഈ അപ്ഡേറ്റ് ലഭ്യമാണ്.

പുതിയ അപ്ഡേറ്റില്‍ ഫെയ്സ് ഐഡി ചെയ്യാനായി താഴെ കൊടുത്തിരിക്കുന്ന നിര്‍ദേശങ്ങള്‍ ചെയ്യുക. 1- വാട്സ്‌ആപ് തുറന്ന് സെറ്റിങ്ങ്സില്‍ പോവുക
2. അക്കൗണ്ട്- പ്രൈവസി
3. സ്ക്രീന്‍ ലോക്ക് എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക

വാട്സ്‌ആപ് നോട്ടിഫിക്കേഷനിലൂടെ സന്ദേശങ്ങള്‍ കാണാനും മറുപടി അയക്കാനും കഴിയുമെങ്കിലും വാട്സ്‌ആപ് തുറക്കാന്‍ പറ്റുന്നത് അണ്‍ലോക്ക് ചെയ്താല്‍ മാത്രമായിരിക്കും. വോയിസ് കോളുകള്‍, വീഡിയോ കോളുകള്‍ എന്നിവയ്ക്കും ഐഡി ഉപയോഗിച്ച്‌ ആപ് തുറക്കണം.