HomeNewsLatest Newsപിസി ജോർജിനെ പൂഞ്ഞാറിൽ പരാജയപ്പെടുത്തണമെന്നു പൂഞ്ഞാർ നേതൃത്വത്തിന് പിണറായിയുടെ നിര്‍ദേശം

പിസി ജോർജിനെ പൂഞ്ഞാറിൽ പരാജയപ്പെടുത്തണമെന്നു പൂഞ്ഞാർ നേതൃത്വത്തിന് പിണറായിയുടെ നിര്‍ദേശം

കോട്ടയം: പൂഞ്ഞാറില്‍ പിസി ജോര്‍ജിന്റെ പരാജയം ഉറപ്പാക്കണമെന്ന് പൂഞ്ഞാറിലെ ഇടതു നേതാക്കള്‍ക്ക് പിണറായി വിജയന്റെ നിര്‍ദേശം. സിപിഐഎം പൂഞ്ഞാര്‍ നിയോജകമണ്ഡലത്തിലെ നേതാക്കള്‍ക്കാണ് പിണറായി നിര്‍ദേശം നല്‍കിയത്. ഈരാറ്റുപേട്ടയിലെ ഏരിയകമ്മിറ്റി ഓഫിസില്‍ പിണറായിയുടെ നേതൃത്വത്തില്‍ യോഗം ചേരുമ്പോള്‍ ടൗണില്‍ നൂറുകണക്കിന് പ്രവര്‍ത്തകരുമായി പിസി ജോര്‍ജ് വോട്ട് തേടുകയായിരുന്നു. പൂഞ്ഞാറില്‍ തനിക്കുള്ള പിന്തുണ പിണറായിക്ക് കാണിച്ച് കൊടുക്കാനായിരുന്നു പിസി ജോര്‍ജിന്റെ നീക്കം.

 

 

ഇടതു മുന്നണിയുടെ സീറ്റ് വിഭജനം പൂര്‍ത്തിയായപ്പോള്‍ പിസി ജോര്‍ജിന് സീറ്റ് ലഭിച്ചിരുന്നില്ല. പൂഞ്ഞാറിലെ സിറ്റിങ് എംഎല്‍എയായ പിസി ജോര്‍ജിനെ തള്ളിക്കൊണ്ടാണ് മണ്ഡലം ജനാധിപത്യ കേരള കോണ്‍ഗ്രസിന് വിട്ടുകൊടുക്കാന്‍ സിപിഎം തീരുമാനിച്ചത്.

 

 

പൂഞ്ഞാറിലെ സിപിഎം നേതൃത്വത്തെ പിണറായി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. ജോര്‍ജിന് ഒരു വിഭാഗം രഹസ്യമായി പിന്തുണ നല്‍കുന്നുവെന്ന ജില്ലാ കമ്മിറ്റി റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് വിമര്‍ശനം. പിസി ജോര്‍ജിന് സീറ്റ് നിഷേധിച്ചതില്‍ പിണറായിയുടെ കരങ്ങളുണ്ടെന്ന ആരോപണം ഉയര്‍ന്നിരുന്നു. അതുകൊണ്ട് തന്നെ താന്‍ വിജയിച്ചാല്‍ വിഎസ് അച്യുതാനന്ദന് പിന്തുണ നല്‍കുമെന്ന് ജോര്‍ജ് പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു. പിസി ജോര്‍ജിനെതിരായ രാഷ്ട്രീയ നീക്കങ്ങള്‍ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയുമായിരുന്നു പിണറായിയുടെ പൂഞ്ഞാര്‍ സന്ദര്‍ശനം. LIKE

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments