HomeNewsLatest Newsവെടിവെച്ചു കൊല്ലണം ഈ പട്ടികളെ’; വടക്കാഞ്ചേരി കൂട്ടബലാൽസംഗത്തിനെതിരെ പൊട്ടിത്തെറിച്ച് പി.സി ജോര്‍ജ്ജ്

വെടിവെച്ചു കൊല്ലണം ഈ പട്ടികളെ’; വടക്കാഞ്ചേരി കൂട്ടബലാൽസംഗത്തിനെതിരെ പൊട്ടിത്തെറിച്ച് പി.സി ജോര്‍ജ്ജ്

തിരുവനന്തപുരം: തൃശ്ശൂരിൽ യുവതിയെ കൂട്ടബലാല്‍സംഗത്തിന് ഇരയാക്കുകയും കേസ് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്ത സംഭവത്തില്‍ കാരണക്കാരെ വെടിവച്ച് കൊല്ലണമെന്ന് പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ്. തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് അക്കൗണ്ടിലൂടെയാണ് രൂക്ഷമായ ഭാഷയില്‍ പി.സി തന്റെ പ്രതികരണം അറിയിച്ചത്.

 

 

 

‘വെടിവെച്ചു കൊല്ലണം ഈ പട്ടികളെ’ എന്നാണ് പിസി ജോര്‍ജ് എംഎല്‍എയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ ആദ്യ വാചകം. ക്രിമിനല്‍ കേസുകളിലെങ്കിലും രാഷ്ട്രീയ ഇടപെടലുകളും പൊലീസിലെ അനാസ്ഥയും ഒഴിവാക്കണമെന്ന് പൂഞ്ഞാര്‍ എംഎല്‍എ ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ ജനം നിയമം കയ്യിലെടുക്കുമെന്നും പിസി മുന്നറിയിപ്പ് നല്‍കി. മാത്രമല്ല, അങ്ങനെ നിയമം കയ്യിലെടുക്കുന്ന ജനങ്ങള്‍ക്കൊപ്പം താനുമുണ്ടാകുമെന്ന ഉറപ്പും നല്‍കിക്കൊണ്ടാണ് പിസി ജോര്‍ജ് എംഎല്‍എയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.
പി.സി ജോര്‍ജിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

”വെടിവെച്ചു കൊല്ലണം ഈ പട്ടികളെ…

ക്രിമിനൽ കേസുകളിൽ എങ്കിലും രാഷ്ട്രീയ ഇടപെടലുകളും, പോലീസിലെ അനാസ്ഥയും ഒഴിവാക്കിയില്ലെങ്കിൽ ജനം നിയമം കയ്യിലെടുക്കും.
അവർക്കൊപ്പം ഞാനും ഉണ്ടാകും”

കമൽഹാസനും അഭിരാമിയും തമ്മിൽ വിവാഹിതരാകുന്നു ? അപ്പോൾ ഗൗതമിയെ ഉപേക്ഷിച്ചതിനു പിന്നിലെ കാരണം ഇതോ?

വയോധികയെ കള്ളിയാക്കി 37000 രൂപ തൊണ്ടിയെന്നു പറഞ്ഞു പിടിച്ചു വാങ്ങി; യഥാര്‍ഥ മോഷ്‌ടാവിനെ ലഭിച്ചപ്പോള്‍ പോലീസ് കുടുങ്ങി !

മനുഷ്യരുടെ അസ്ഥികൾ കൊണ്ടൊരു പള്ളി ! അൾത്താരയ്ക്ക് പ്രമുഖരുടെ അസ്ഥികളും തലയോട്ടിയും ! കാണാം ആ അത്ഭുത കാഴ്ചകൾ ! വീഡിയോ

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments